Sunday, November 24, 2024

ആ പിശാചുക്കളുടെ കണ്ണില്‍പെടാതിരിക്കാന്‍ എവിടെയ്ക്കാണ് പോകേണ്ടതെന്ന് അറിയില്ലായിരുന്നു: ഹമാസിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ട യുവതി

“ആ യാത്രയില്‍ റോഡിന്റെ വശങ്ങളിൽ മരിച്ചവരും പരിക്കേറ്റവരുമായ നിരവധി ആളുകളെ കണ്ടു. അതില്‍ ഒരു രംഗം മനസ്സില്‍ നിന്നും മായുന്നില്ല. സംഗീതോത്സവത്തിലെ ഒരാള്‍ ഒരു വാനിനു പുറത്ത് വെടിയേറ്റു മരിച്ചു കിടക്കുന്നു” ഹമാസിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ട ടാൽ ഗിബ്ലി എന്ന യുവതി സിഎൻഎന്നിനോട് പങ്കുവച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. തുടര്‍ന്നു വായിക്കുക

“രാവിലെ 6:30 ഓടെയാണ് റോക്കറ്റുകളുടെ ശബ്ദം കേട്ടത്.” ടാൽ ഗിബ്ലി എന്ന യുവതി സിഎൻഎന്നിനോട് പറയാന്‍ ആരംഭിച്ചു. അതിനു മുപ്പത് മിനിറ്റിനുശേഷമാണ്, ഇസ്രായേലി സംഗീതോത്സവത്തിൽ പങ്കെടുക്കാന്‍ എത്തിയ അവള്‍ക്കും നൂറുകണക്കിന് മറ്റാളുകള്‍ക്കും നേരേ ഗാസ തീവ്രവാദികൾ വെടിയുതിർക്കാന്‍ ആരംഭിച്ചത്. അവരില്‍ നിന്നും രക്ഷപെടാന്‍ എല്ലാവരും ഓടി.

ശനിയാഴ്ച രാവിലെ ഇസ്രായേലിലെ വിവിധ സ്ഥലങ്ങളില്‍ ഹമാസ് തീവ്രവാദികള്‍ നടത്തിയ ഭീകരക്രമണങ്ങളില്‍ ഒന്ന് മാത്രമായിരുന്നു ഈ ഭീകരാക്രമണം. തോക്കുധാരികൾ സംഗീതോത്സവത്തിൽ പങ്കെടുത്ത നിരവധി പേരെ അവിടെവച്ചുതന്നെ കൊന്നു. പലരെയും ബന്ദികളാക്കി. അവരെ ബന്ദികളാക്കി കൊണ്ടുപോകുന്നത് സോഷ്യൽ മീഡിയ വീഡിയോകളിൽ കാണാം.

ഗാസ-ഇസ്രായേൽ അതിർത്തിക്കടുത്തുള്ള ഒരു ഗ്രാമീണ കൃഷിയിടത്തിലായിരുന്നുസംഗീതോത്സവം. എന്നാൽ നേരം പുലർന്നപ്പോൾ, സൈറണുകളും റോക്കറ്റുകളും കേൾക്കാൻ തുടങ്ങിയെന്ന് ഗിബ്ലി പറഞ്ഞു.

“ഞങ്ങൾ തുറസ്സായ സ്ഥലത്തായതിനാൽ ഞങ്ങൾക്ക് ഒളിക്കാൻ പോലും സ്ഥലമില്ലായിരുന്നു,” അവൾ സിഎൻഎന്നിനോട് പറഞ്ഞു. “എല്ലാവരും പരിഭ്രാന്തരായി, ഓരോരുത്തരും അവരുടെ സാധനങ്ങൾ എടുക്കാൻ തുടങ്ങി.” ഈ സമയത്ത് ഗിബ്ലി എടുത്ത വീഡിയോയില്‍ രക്ഷപെടാന്‍ ശ്രമിക്കുന്ന ആളുകളെയും ദൂരെനിന്നുള്ള സ്ഫോടന ശബ്ദങ്ങളും കേള്‍ക്കാം.

‘ഇമാലെ’ (Ima’le) എന്ന് ആരോ പറയുന്നത് ഇതിനിടയില്‍ അവള്‍ കേട്ടു. ഭയത്തിന്റെയോ ഞെട്ടലിന്റെയോ സാഹചര്യത്തില്‍ സാധാരണ ഉപയോഗിക്കുന്ന ഇസ്രായേലി പ്രയോഗമാണ് ആ വാക്ക്.

അപ്പോഴേയ്ക്കും കേവലം രണ്ട് മൈലിൽ താഴെ മാത്രം അകലെ, ഗാസ തീവ്രവാദികള്‍ ഇസ്രായേലി ടാങ്കുകളെയും സൈനികരെയും ആക്രമിക്കാൻ തുടങ്ങിയിരുന്നു. ഇവരത് അറിഞ്ഞില്ല എന്നുമാത്രം.

രക്ഷപെടാനായി കാറുകളിൽ കയറിയെങ്കിലും മുന്നോട്ടു സഞ്ചരിക്കാനായില്ല. റോഡുകള്‍ മുഴുവന്‍ ബ്ലോക്കായിരുന്നു. അപ്പോഴാണ് വെടിയൊച്ചകൾ കേട്ടു തുടങ്ങിയത്, ഗിബ്ലി പറയുന്നു.

തുടര്‍ന്ന്, താനും സുഹൃത്തുക്കളും പരിഭ്രാന്തരായി കാർ ഉപേക്ഷിച്ച് ഓടാൻ തുടങ്ങിയെന്ന് ഗിബ്ലി പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ നൂറുകണക്കിന് ആളുകള്‍ കാറുകളിൽ നിന്ന് ഇറങ്ങി ഓടിപ്പോകുന്നതും ഒഴിഞ്ഞ മൈതാനത്തിലൂടെ ഓടുന്നതും പശ്ചാത്തലത്തിൽ വെടിയൊച്ചകൾ മുഴങ്ങുന്നതും കാണാന്‍ സാധിക്കും.

ഗിബ്ലി തുടര്‍ന്നു: “ഞാന്‍ കാട്ടിലേക്ക് ഓടി, ഒടുവിൽ മറ്റൊരു കാറിൽ കയറി. ആ യാത്രയില്‍ റോഡിന്റെ വശങ്ങളിൽ മരിച്ചവരും പരിക്കേറ്റവരുമായ നിരവധി ആളുകളെ കണ്ടു. അതില്‍ ഒരു രംഗം മനസ്സില്‍ നിന്നും മായുന്നില്ല. സംഗീതോത്സവത്തിലെ ഒരാള്‍ ഒരു വാനിന് പുറത്ത് വെടിയേറ്റു മരിച്ചു കിടക്കുന്നു; മറ്റൊരാൾ വാഹനത്തിന്റെ സീറ്റിൽ മരിച്ചു കിടക്കുന്നു.

“ഇത് വളരെ ഭയാനകമാണ്. ആ പിശാചുക്കളുടെ കണ്ണില്‍പെടാതിരിക്കാന്‍ എവിടെയ്ക്കാക്കാണ് ഡ്രൈവ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു,” അവൾ പറഞ്ഞു. “എനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്. അവർ മണിക്കൂറുകളോളം കാട്ടിൽക്കൂടി വഴിതെറ്റി അലഞ്ഞു; അവരില്‍ ചിലര്ക്കു‍ വെടിയേല്ക്കുകയും ചെയ്തിട്ടുണ്ട്.”

സംഗീതോത്സവത്തില്‍ പങ്കെടുത്ത സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ ഗിബ്ലി ഇപ്പോഴും ശ്രമിക്കുന്നു. മറ്റുള്ളവർ രക്ഷപ്പെട്ടോ, തടവിലാക്കപ്പെട്ടതോ, കൊല്ലപ്പെട്ടോ എന്ന് തനിക്കറിയില്ലെന്ന് അവൾ പറയുന്നു.

രഞ്ചിന്‍ ജെ. തരകന്‍

കടപ്പാട്: https://edition.cnn.com/2023/10/07/middleeast/israel-gaza-fighting-hamas-attack-music-festival-intl-hnk/index.html

Latest News