ഫെബ്രുവരി 4, ലോക കാന്‍സര്‍ ദിനമാണ്. കാന്‍സര്‍ എന്ന രോഗവും അതിനെതുടര്‍ന്നുള്ള മരണനിരക്കും കുറച്ചുകൊണ്ട് കാന്‍സര്‍ രോഗമില്ലാത്ത ഒരു ഭാവിക്കായി ‘യൂണിയന് ഓഫ് ഇന്റര്‍നാഷണല്‍ കാന്‍സര്‍ കണ്ട്രോളി’ന്റെ (യു.ഐ.സി.സി) നേതൃത്വത്തിലാണ് എല്ലാ വര്‍ഷവും ലോക കാന്‍സര്‍ ദിനം ആചരിക്കുന്നത്. കാന്‍സറിനെതിരെ പോരാടുന്നവരെ ഒന്നിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും നേതൃത്വംനല്കുന്ന ഒരു സംരംഭമാണ് യു.ഐ.സി.സി. 2000 -ലാണ് കാന്‍സര്‍ ദിനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.
എന്താണ് കാന്‍സര്‍?
നമ്മുടെ ശരീരത്തിലെ ഒരുകൂട്ടം സാധാരണ കോശങ്ങളെ, അനിയന്ത്രിതമായതും അസാധാരണമായതുമായ വളര്‍ച്ചയിലേക്കു നയിക്കുന്ന ഒരു രോഗമാണ് കാന്‍സര്‍. പലതരത്തിലുള്ള കാന്‍സറുകള്‍ ഇന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
എന്തുകൊണ്ടാണ് നമ്മള് കാന്‍സര്‍ ദിനം ആചരിക്കുന്നത്?
എല്ലാവര്‍ഷവും ഫെബ്രുവരി 4-ന് ലോക കാന്‍സര്‍ ദിനം ആചരിക്കുന്നു. ലോക കാന്‍സര്‍ പ്രഖ്യാപനത്തെ പിന്തുണയ്ക്കുക എന്നതാണ് ഇതിലൂടെ യു.ഐ.സി.സി ഉദ്ദേശിക്കുന്നത്. കാന്‍സര്‍ രോഗികളുടെ എണ്ണം കുറയ്ക്കുകയും അതുമൂലമുണ്ടാകുന്ന മരണനിരക്ക് കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഈ ദിനം ആഘോഷിക്കുന്നതിന്റെ പ്രാഥമികലക്ഷ്യം.
സമൂഹത്തില്‍ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുന്ന കാന്‍സറിനെ നേരിടാന്‍ എല്ലായിടത്തും ഒരേസ്വരത്തില്‍ ഒന്നിക്കാനുള്ള ഒരു ദിനംകൂടിയാണ് വേള്‍ഡ് കാന്‍സര്‍ ഡേ. ഒരു വ്യക്തി എന്നനിലയില്‍ കാന്‍സറിനെതിരെ എന്തെല്ലാം ചെയ്യാനാകുമെന്നു ചിന്തിക്കാന്‍ ഓരോ വ്യക്തിയെയും പ്രേരിപ്പിക്കുന്ന അവസരമയിരിക്കണം കാന്‍സര്‍ ദിനം.
ലോക കാന്‍സര്‍ ദിനം എങ്ങനെ ആചരിക്കാം?
വിവിധ മാര്‍ഗങ്ങളിലൂടെ നമുക്കു ലോക കാന്‍സര്‍ ദിനം ആചരിക്കാനാവും.
1. പൊതുവായ രീതിയില്‍ സമൂഹത്തിലെ എല്ലാവരെയും ഉള്‍പ്പെടുത്തിയും ബോധവല്‍ക്കരിച്ചും സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് ഇത് ചെയ്യാവുന്നതാണ്. സോഷ്യല്‍ മീഡിയ ഹാഷ് ടാഗിലൂടെ – #ഇഹീലെവേലഇമൃലഏമു ണവമെേഅുു, കിേെമഴൃമാ, കങഛ, എമരലയീീസ, ഠംശേേലൃ കാമ്പെയ്നുകളില്‍ ചേരുക എന്നതാണ് ഒരു മാര്‍ഗം.
2. കാന്‍സര്‍ നിങ്ങളില്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ഒരുനിമിഷം ചിന്തിക്കുക. നിങ്ങള്‍ക്ക് കാന്‍സര്‍ വന്നാല്‍ എന്തുസംഭവിക്കുമെന്നു ചിന്തിക്കാന്‍ അല്പസമയം ചെലവഴിക്കുക. അതുപോലെ ബുദ്ധിമുട്ടുകളനുഭവിക്കുന്ന കാന്‍സര്‍ രോഗികള്‍ക്ക് നിങ്ങളുടെ സമയമോ, പണമോ നല്കാന് സാധിക്കുമെങ്കില്‍ നല്‍കുക. നമ്മുടേതായ ആവശ്യത്തിനോ, ഒരു കാന്‍സര്‍ രോഗിക്കായോ ഒരു ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ഷെഡ്യൂള്‍ ചെയ്യുക മറ്റൊരു മാര്‍ഗമാണ്. കൂടാതെ, ആരോഗ്യകരമായ ഒരു ഭക്ഷണരീതി തിരഞ്ഞെടുക്കുക എന്നതും ഈ ദിനത്തില്‍ ചെയ്യാവുന്നതാണ്. പോസിറ്റീവ് നടപടിയെടുക്കാന്‍ പ്രതിജ്ഞാബദ്ധരായിരിക്കുക എന്നതാണ് പ്രധാനം.
3. പ്രിയപ്പെട്ടവരെ ഓര്‍ക്കാം; അവര്‍ക്കു കൈത്താങ്ങാവാം. കാന്‍സര്‍ എന്ന ബിഗ് ‘ഇ’ സ്പര്‍ശിച്ച നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാന്‍ അല്പസമയം ചിലവഴിക്കാം. അവരെ ഓര്‍മ്മിക്കാം, ഫോണ്‍ ചെയ്യാം, സന്ദര്‍ശിക്കാം.
‘Close the Care Gap’ – എന്നാല്‍ എന്താണ്?
2022 മുതല്‍ 2024 വരെയുള്ള വേള്‍ഡ് കാന്‍സര്‍ ഡേ തീമാണ് ‘ക്ലോസ് ദ കെയര്‍ ഗ്യാപ്പ്’ എന്നത്. കാന്‍സര്‍ പ്രതിരോധം, രോഗനിര്‍ണ്ണയം, ചികിത്സ എന്നിവയ്ക്ക് നിരവധി സാധ്യതകളുള്ള ഒരു കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നത്. കാന്‍സര്‍ ചികിത്സ തേടുന്ന നമ്മളില്‍ പലരും ഓരോ ഘട്ടത്തിലും അനവധി തടസ്സങ്ങള്‍ നേരിടേണ്ടിവരുന്നു. വരുമാനം, വിദ്യാഭ്യാസം, പ്രായം, വൈകല്യം, ജീവിതശൈലി എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം തുടങ്ങിയവ കാന്‍സര്‍ പരിചരണത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. അതിനാല്‍ ഈ വര്‍ഷത്തെ ലോക കാന്‍സര്‍ ദിനത്തില്‍ ഇത്തരത്തിലുള്ള എല്ലാവിധ പ്രതികൂല ഘടകങ്ങളെയും മാറ്റിനിര്‍ത്തിക്കൊണ്ട് എല്ലാവര്ക്കും ഒരേ രീതിയിലുള്ള കാന്‍സര്‍ ചികിത്സ ലഭിക്കാനുള്ള സാഹചര്യം വളര്‍ത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. അതിനെയാണ് ‘ക്ലോസ് ദ കെയര്‍ ഗ്യാപ്പ്’ എന്നുപറയുന്നത്.
കാന്‍സറിനെക്കുറിച്ചു പറയുമ്പോഴും കേള്‍ക്കുമ്പോഴും ഉണ്ടാകുന്ന ഭീതിയാണ് പല തരത്തിലുള്ള മിഥ്യാധാരണകള്‍ക്കു കാരണമാകുന്നത്. കാന്‍സറിനെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ ഇല്ലാതാക്കാനും രോഗത്തെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്താനും നമ്മുടെ സമൂഹത്തിനെ പ്രാപ്തരാക്കേണ്ടതുണ്ട്.
മൂന്നുവര്‍ഷത്തെ കാമ്പെയ്ന്
ലോക കാന്‍സര്‍ ദിനം ഒരു ദിവസമണെങ്കിലും നമ്മുടെ കാമ്പെയ്ന് വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ഒന്നാണ്. അതുവഴി കൂടുതല്‍ ആളുകളെ പ്രചോദിപ്പിക്കുന്നതിനും കൂടുതല്‍ അവബോധം നല്‍കുന്നതിനും സാധിക്കും. മാത്രവുമല്ല, മികച്ച കാന്‍സര്‍ പരിചരണത്തിലേക്കുള്ള നമ്മുടെ ചുവടുവയ്പ്പിന് ഊര്‍ജം പകരാനും ഇതിനു കഴിയും.
2022-ലെ ലക്ഷ്യം: പ്രശ്നം മനസ്സിലാക്കുന്നു
ക്ലോസ് ദ കെയര്‍ ഗ്യാപ്പ് കാമ്പെയ്നിന്റെ ആദ്യ വര്‍ഷം കാന്‍സര്‍ പരിചരണത്തിലെ പോരായ്മകള്‍ മനസ്സിലാക്കുന്നതിനും തിരിച്ചറിയുന്നതിനുംവേണ്ടിയാണ്.
എന്തൊക്കെയാണ് കാന്‍സര്‍ പരിചരണത്തിലെ പോരായ്മകള്‍?
? ജീവന് നഷ്ടപ്പെടുത്തുന്നു.
? കാന്‍സര്‍ ചികിത്സ തേടുന്ന ആളുകള്‍ക്ക് ഓരോ ഘട്ടത്തിലും നേരിടേണ്ടിവരുന്ന തടസ്സങ്ങള്‍.
? വിദ്യാഭ്യാസത്തിന്റെ അഭാവം, ലിംഗഭേദം, പ്രായം, വൈകല്യം, ജീവിതശൈലി എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം തുടങ്ങിയവ കാന്‍സര്‍ പരിചരണത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്.
? ഈ വിടവ് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ ഉള്‍പ്പെടെ എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് എന്ന ബോധ്യത്തിലേക്കു വരിക.
കാന്‍സറിനെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകള്‍ കുറയ്ക്കാനും കാന്‍സര്‍ ബാധിച്ചവരെ ശ്രദ്ധിക്കാനും അവരുടെ അനുഭവങ്ങള്‍ നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും നയിക്കാനും സഹായിക്കുന്ന വര്‍ഷമാണിത്.
2023-ലെ ലക്ഷ്യം: നമ്മളുടെ ശബ്ദങ്ങള്‍ ഏകീകരിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്നു
നമ്മുടെ കാമ്പെയ്ന് തുടരുമ്പോള്‍, നമ്മള് സമാന ചിന്താഗതിക്കാരുമായി ചേരുകയും അതുവഴി നമ്മള് ഐക്യപ്പെടുകയും ചെയ്യുമ്പോള്‍ നമ്മള് ശക്തരാണെന്നു നമുക്ക് മനസ്സിലാകും. അതുവഴി യഥാര്‍ഥ ലോകപുരോഗതിയെ അതിന്റെ വിവിധ രൂപങ്ങളില്‍ നമ്മള് ആഘോഷിക്കുകയും ന്യായമായ പോരാട്ടത്തിന് ആക്കംകൂട്ടാന്‍ അനുവദിക്കുകയും ചെയ്യുന്നു.
നമ്മുടെ പ്രവര്‍ത്തനങ്ങള്‍ പലതരത്തിലാവാം. അയല്‍വാസിയായ കാന്‍സര്‍ രോഗിക്ക് ചികിത്സയ്ക്കുപോകാന്‍ വാഹനം നല്കാന് മറ്റുള്ളവരെ പ്രേരിപ്പിക്കുക, അല്ലെങ്കില്‍ പ്രാദേശികമായി ആരോഗ്യകരവും താങ്ങാനാവുന്നതുമായ ചികിത്സാസൗകര്യം ഒരുക്കുക തുടങ്ങിയവയൊക്കെ നമുക്കു ചെയ്യാവുന്നതാണ്. നമ്മുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും സമൂഹത്തെയും നമ്മള് കാന്‍സറിനെതിരായി അണിനിരത്തുക. നമ്മള് ഒരുമിച്ചുനിന്നാല്‍ എന്തുംനേടാനാകുമെന്ന് അതുവഴി തെളിയിക്കാന്‍ സാധിക്കുന്നു.
2024 -ലെ ലക്ഷ്യം: നമ്മള് ഒരുമിച്ച് അധികാരത്തിലുള്ളവരെ ബോധവല്‍ക്കരിക്കുകയും തീരുമാനങ്ങളെടുപ്പിക്കുകയും ചെയ്യുന്നു
നമ്മുടെ കാമ്പെയ്നിന്റെ അവസാന വര്‍ഷം നമ്മുടെ ആശയങ്ങളെ ഉയര്‍ന്ന തലത്തിലേക്കു കൊണ്ടുവരുന്നു. അക്ഷരാര്‍ഥത്തില്‍ നമ്മുടെ നേതാക്കളുമായി ഇടപഴകി നമ്മുടെ ശബ്ദം അവരുടെയിടയില്‍ എത്തിക്കുകയാണ് ഈ സമയത്ത് നടക്കേണ്ടത്. നമ്മോടൊപ്പം, നമ്മുടെ അറിവും ഒരു ഏകീകൃത സമൂഹവുമുള്ളതിനാല് അനീതിയുടെ അടിത്തറ ഇളക്കാനും അതുവഴി ശാശ്വതമായ മാറ്റത്തിനായി (‘Close the Care Gap’) നേതാക്കളെ പ്രേരിപ്പിക്കാനും നമുക്ക് സാധിക്കും.
അര്‍ബുദത്തിന് മുന്‍ഗണന നല്‍കുക, അസമത്വത്തെ നേരിടാനും ഇല്ലാതാക്കാനും വേണ്ടിയുള്ള തീരുമാനങ്ങള്‍ എടുക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായി നമ്മുടെ നേതാക്കളെ പ്രേരിപ്പിക്കാന്‍ കഴിയണം. അതുവഴി ആരോഗ്യ അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കും. എല്ലാവര്ക്കും ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങള്‍ എപ്പോള്‍, എവിടെ, എങ്ങനെ ആവശ്യമാണെന്ന് ഉറപ്പുവരുത്താനും നമുക്കു സാധിക്കും.
ഈ ലോക കാന്‍സര്‍ ദിനത്തില്‍ ചെറുതോ, വലുതോ ആയ മാറ്റങ്ങള്‍ വരുത്താനുള്ള കഴിവ് നമ്മില്‍ ഓരോരുത്തരിലും ഉണ്ടെന്നുള്ള തിരിച്ചറിവാണ് വേണ്ടത്. വേര്‍തിരിവുകളില്ലാതെ മാറ്റങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ഈ ഫെബ്രുവരി 4-ന് നമുക്കൊരുമിച്ച് കൈകോര്‍ക്കാം, കാന്‍സര്‍രഹിത ലോകത്തിനായി…