Sunday, November 24, 2024

‘പാരറ്റ് ഫീവര്‍’ ഭീഷണിയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍; അഞ്ച് പേര്‍ മരിച്ചു, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

‘പാരറ്റ് ഫീവര്‍’ ഭീഷണിയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍. രോഗം ബാധിച്ച് അഞ്ച് പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. പക്ഷികളില്‍ വരുന്ന ക്ലെമിഡയ വിഭാഗത്തില്‍ പെട്ട ബാക്ടീരിയയാണ് ഇതിന് കാരണം. രോഗബാധിതരായ പക്ഷികളില്‍ നിന്നുള്ള സ്രവങ്ങളാല്‍ മലിനമായ പൊടിപടലങ്ങള്‍ ശ്വസിക്കുന്നതിലൂടെയാണ് മനുഷ്യര്‍ക്ക് പാരറ്റ് ഫീവര്‍ പിടിപെടുന്നത്.

ഒരു പക്ഷി കൊത്തിയാലോ പക്ഷിയുടെ കൊക്കും മനുഷ്യന്റെ വായയും തമ്മിലുള്ള നേരിട്ടുള്ള സമ്പര്‍ക്കം മൂലമോ ആണ് വ്യക്തികള്‍ക്ക് ഈ രോഗം വരുന്നത്. 2023ലാണ് ഈ രോഗം തിരിച്ചിറിയുന്നത്. രോഗംപിടിപെട്ട പക്ഷികളുമായി ബന്ധം പുലര്‍ത്തുന്നവരിലാണ് ഇപ്പോള്‍ രോഗം കണ്ടെത്തിയിരിക്കുന്നത്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ടെങ്കിലും അത്തരം കേസുകളൊന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

Latest News