Sunday, November 24, 2024

486 ദിവസം അടഞ്ഞുകിടന്ന കത്തീഡ്രല്‍ ബസലിക്ക കോടതി ഉത്തരവിനെത്തുടര്‍ന്ന് തുറന്നു

കുര്‍ബാനത്തര്‍ക്കത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക തുറന്നു. എറണാകുളം മുന്‍സിഫ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബസലിക്ക തുറന്നത്. കുര്‍ബാന ഒഴികെയുള്ള ആരാധനകള്‍ നടത്താനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

അതോടൊപ്പം ഈസ്റ്ററിന് മാര്‍പാപ്പ അംഗീകരിച്ച സിനഡ് കുര്‍ബാന നടത്താനുള്ള സാധ്യതകളെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച നടത്താനും കോടതി നിര്‍ദേശിച്ചു. ഉത്തരവിനെത്തുടര്‍ന്ന് വൈകിട്ട് ആറുമണിയോടെ ബസലിക്ക തുറന്നു.

2022 ലെ ക്രിസ്തുമസ് തലേന്നാളുണ്ടായ പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളുമാണ് സിറോമലബാര്‍ സഭയുടെ ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് ബസലിക്ക അടച്ചിടുന്നതിന് കാരണമായത്. കുര്‍ബാന തര്‍ക്കം ഒത്തുതീര്‍ക്കുന്നതിനായി പ്രത്യേക സിനഡ് സമ്മേളനംവരെ വിളിച്ചുചേര്‍ത്തെങ്കിലും പള്ളി തുറക്കുന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല. തുടര്‍ന്നാണ് പള്ളി ആരാധനയ്ക്കായി തുറന്നുനല്‍കണമെന്ന ആവശ്യവുമായി ഇരുവിഭാഗം വിശ്വാസികളും കോടതിയെ സമീപിച്ചത്.

 

Latest News