ഈശോയുടെ തിരുവത്താഴത്തിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപനത്തിന്റെയും ഓര്‍മ്മയാചരിച്ചു കൊണ്ട് ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കും. പെസഹാ വ്യാഴാഴ്ചയോട് അനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ക്രൈസ്തവ ദൈവാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കും.
വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ഇന്നേ ദിവസം വിശുദ്ധ കുര്‍ബാനയും ഒപ്പം കാലുകഴുകല്‍ ശുശ്രൂഷയും ദൈവാലയങ്ങളില്‍ നടക്കും. ഒപ്പം വൈകിട്ട് ദൈവാലയത്തിലും ഭവനങ്ങളിലും പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂഷകളും ആയി വിശുദ്ധവാരത്തിന്റെ ഗൗരവകരമായ അനുഷ്ഠാനത്തിലേയ്ക്ക് കടക്കുകയാണ് ക്രൈസ്തവര്‍. പല ദൈവാലയങ്ങളിലും പെസഹാ തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം ദിവ്യകാരുണ്യ ആരാധന നടത്തപ്പെടുന്നതായിരിക്കും.
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ റാഫേല്‍ തട്ടില്‍ ഇരിങ്ങാലക്കുട രൂപതയിലെ താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ ദേവാലയത്തില്‍ രാവിലെ നടക്കുന്ന പെസഹാവ്യാഴ തിരുക്കര്‍മ്മങ്ങള്‍ക്കു മുഖ്യ കാര്‍മ്മികത്വം വഹിക്കും.