ജോര്‍ദാന്‍ തലസ്ഥാനത്ത് വന്‍ പ്രതിഷേധം. ഇസ്രായേല്‍ എംബസി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടാണ് അമ്മാനില്‍ ആയിരക്കണക്കിനാളുകളുടെ പ്രതിഷേധം. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇസ്രായേല്‍ എംബസി വളഞ്ഞ് പ്രതിഷേധം നടക്കുന്നത്. ജോര്‍ദാന്‍ സുരക്ഷാ സേന സമുച്ചയത്തിന് ചുറ്റും സ്ഥാപിച്ച സുരക്ഷാ വലയം മറികടക്കാന്‍ യുവ പ്രകടനക്കാര്‍ ശ്രമിച്ചു. തുടര്‍ന്ന് ഏകദേശം 200 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു.
അമ്മാനടുത്ത റാബിയയിലുള്ള എംബസി വളപ്പിലേക്ക് പ്രതിഷേധക്കാരെ എത്തുന്നതില്‍ നിന്ന് ജോര്‍ദാന്‍ സുരക്ഷാ സേന തടഞ്ഞു. എംബസിയില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെയുള്ള കലൂട്ടി മസ്ജിദിന് സമീപമുള്ള സ്‌ക്വയറിന്റെ പരിസരത്തും സമീപത്തുമാണ് പ്രകടനക്കാര്‍ ഒത്തുകൂടിയത്.
‘ഗസ്സയ്ക്കെതിരായ യുദ്ധം അവസാനിക്കുന്നതുവരെ ഞങ്ങളുടെ പ്രതിഷേധം തുടരും’ കഴിഞ്ഞ നാല് ദിവസമായി അമ്മാനിലെ ഇസ്രായേല്‍ എംബസി വളഞ്ഞ ജോര്‍ദാന്‍കാരില്‍ ഒരാളായ മുഹമ്മദ് അല്‍ അബ്‌സിയുടെ വാക്കുകള്‍ മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.