ഗാസ-ഇസ്രായേല്‍ യുദ്ധത്തിന് ഞായറാഴ്ച ആറുമാസം തികയവേ റാഫയില്‍ ആറു ലക്ഷം കുട്ടികള്‍ പട്ടിണിയുടെയും ഭീതിയുടെയും പിടിയിലെന്ന് യുനിസെഫ്. ഇസ്രായേല്‍ ആക്രമണത്തെ അതിജീവിക്കാന്‍ റാഫയില്‍ കുട്ടികള്‍ ബുദ്ധിമുട്ടുകയാണെന്നും യുനിസെഫ് വക്താവ് ജെയിംസ് എന്‍ഡര്‍ എക്സില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
ഗാസയുടെ വിവിധ ഭാഗത്തുനിന്ന് നിര്‍ബന്ധിതമായി കുടിയിറക്കപ്പെട്ട 15 ലക്ഷത്തിലധികം പേരാണ് റാഫയിലുള്ളത്. പലസ്തീനിയന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ഓരോ മണിക്കൂറിലും ഗാസയിലെ നാലു കുട്ടികള്‍ മരണപ്പെടുന്നു. 43,349 കുട്ടികള്‍ക്ക് മാതാപിതാക്കളെയോ അതില്‍ ഒരാളെയോ നഷ്ടമായി. ഗാസയില്‍ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 33,137 ആയി.
ഞായറാഴ്ച നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ഹമാസ് പ്രതിനിധികള്‍ ഈജിപ്തിലെ കെയ്റോയിലേക്ക് തിരിച്ചിരിക്കുകയാണ്.