പലസ്തീനിലെ റഫയില്‍ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. റഫയിലേക്കുള്ള പ്രവേശനവും അവിടെയുള്ള തീവ്രവാദ ബറ്റാലിയനുകളെ ഇല്ലാതാക്കലും ആവശ്യമാണെന്നാണ് നെതന്യാഹു പറഞ്ഞത്. അത് സംഭവിക്കും. തിയ്യതി കുറിച്ചിട്ടുണ്ടെന്ന് പറഞ്ഞ നെതന്യാഹു എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല.
തങ്ങള്‍ എപ്പോഴും ലക്ഷ്യം നേടാനായി പ്രവര്‍ത്തിക്കുന്നുവെന്ന് നെതന്യാഹു വ്യക്തമാക്കി. എല്ലാ ബന്ദികളെയും മോചിപ്പിച്ച് സമ്പൂര്‍ണ്ണ വിജയം കൈവരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഗാസയിലെ ഹമാസിന്റെ നിയന്ത്രണം ഇല്ലാതാക്കാന്‍ റഫയ്ക്ക് നേരെയുള്ള ആക്രമണം അനിവാര്യമാണെന്ന് നെതന്യാഹു വാദിക്കുന്നു. എന്നാല്‍ റഫയിലെ പലസ്തീന്‍ പൗരന്മാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി അമേരിക്ക ഈ അധിനിവേശത്തോട് എതിര്‍പ്പ് രേഖപ്പെടുത്തി.