Sunday, November 24, 2024

ആഗോള പ്രതിരോധ ചെലവ് കുതിച്ചുയര്‍ന്നു, നാലാം സ്ഥാനത്ത് ഇന്ത്യ

ലോകത്തെ പ്രതിരോധ മേഖലയില്‍ ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന പണം ചെലവഴിക്കല്‍ രേഖപ്പെടുത്തിയ വര്‍ഷമായി 2023. ലോക രാജ്യങ്ങള്‍ 2443 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം മാത്രം പ്രതിരോധ മേഖലയില്‍ ചെലവാക്കിയത്. സ്റ്റോക്‌ഹോം അന്താരാഷ്ട്ര പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം 2023 ല്‍ ആഗോള പ്രതിരോധ ചെലവില്‍ 6.8% വളര്‍ച്ചയാണ് രേഖപ്പെടുത്തി. അമേരിക്കയ്ക്കും ചൈനയ്ക്കും റഷ്യക്കും പുറകില്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് ഇന്ത്യയാണ്.

തുടര്‍ച്ചയായ 29ാമത്തെ വര്‍ഷവും ചൈനയില്‍ പ്രതിരോധ ചെലവ് കുത്തനെ ഉയര്‍ന്നതായാണ് ഇവിടുത്തെ സൈനിക ബജറ്റ് വ്യക്തമാക്കുന്നത്. ഇതാകട്ടെ ഇന്ത്യ ചെലവഴിക്കുന്ന തുകയുടെ നാല് മടങ്ങ് അധികവുമാണ്. തായ്വാനില്‍ അമേരിക്കന്‍ പിന്തുണയോടെയുള്ള ആഭ്യന്തര പ്രശ്‌നങ്ങളും ദക്ഷിണ-പൂര്‍വ മേഖലകളില്‍ കടലില്‍ നേരിടുന്ന വെല്ലുവിളികളും ഒക്കെയുണ്ടെങ്കിലും ഇന്ത്യയുമായുള്ള 3488 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ മല്ലയുദ്ധത്തില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ് ചൈന.

പ്രതിരോധ മേഖലയില്‍ കൂടുതല്‍ പണം ചെലവാക്കിയ 10 രാജ്യങ്ങള്‍ ഇവയാണ്. അമേരിക്ക (916 ബില്യണ്‍ ഡോളര്‍), ചൈന (296 ബില്യണ്‍ ഡോളര്‍), റഷ്യ (109 ബില്യണ്‍ ഡോളര്‍), ഇന്ത്യ (84 ബില്യണ്‍ ഡോളര്‍), സൗദി അറേബ്യ (76 ബില്യണ്‍ ഡോളര്‍), യുകെ (75 ബില്യണ്‍ ഡോളര്‍), ജര്‍മ്മനി (67 ബില്യണ്‍ ഡോളര്‍), യുക്രൈന്‍ (65 ബില്യണ്‍ ഡോളര്‍), ഫ്രാന്‍സ് (61 ബില്യണ്‍ ഡോളര്‍), ജപ്പാന്‍ (50 ബില്യണ്‍ ഡോളര്‍). പട്ടികയില്‍ 30ാം സ്ഥാനത്തുള്ള പാക്കിസ്ഥാന്‍ കഴിഞ്ഞ വര്‍ഷം പ്രതിരോധ മേഖലയില്‍ ചെലവാക്കിയത് 8.5 ബില്യണ്‍ ഡോളര്‍ മാത്രമാണ്.

 

 

Latest News