Sunday, November 24, 2024

ഗാസയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യത തേടി ഈജിപ്ത് പ്രതിനിധി സംഘം ഇസ്രായേലിലെത്തി

ഏഴുമാസമായിട്ടും രക്തചൊരിച്ചില്‍ തുടരുന്ന ഗാസയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യത തേടി ഈജിപ്ത് പ്രതിനിധി സംഘം ഇസ്രായേലിലെത്തി. വെടിനിര്‍ത്തലും ബന്ദികളുടെ മോചനവും ലക്ഷ്യമിട്ടുള്ള പുതിയ കരാറിനെക്കുറിച്ച് ഇസ്രായേലുമായി ഈജ്പിപ്തില്‍ നിന്നുള്ള പ്രതിനിധി സംഘം ചര്‍ച്ച നടത്തും. എന്നാല്‍, റാഫയിലേക്ക് കടന്നുള്ള ആക്രമണത്തിന് ഇസ്രായേല്‍ മുതിര്‍ന്നാല്‍ അത് മധ്യസ്ഥചര്‍ച്ചകളെ ബാധിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സ്ഥിരമായ വെടിനിര്‍ത്തല്‍, ഇസ്രായേല്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കല്‍ തുടങ്ങിയ ആവശ്യങ്ങളാണ് ഹമാസ് അറിയിച്ചത്. എന്നാല്‍, ഇവ രണ്ടും ഇസ്രായേല്‍ നിരസിച്ചു. ഹമാസിനെ പരാജയപ്പെടുത്തുന്നത് വരെ സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അതിനുശേഷം ഗാസയില്‍ സുരക്ഷാ സാന്നിധ്യം നിലനിര്‍ത്തുമെന്നും ഇസ്രായേല്‍ അറിയിച്ചു.

Latest News