ദക്ഷിണ ഇറ്റലിയിലെ പുലിയയില്‍ ജൂണ്‍ 13 മുതല്‍ 15 വരെ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കും.
കൃത്രിമബുദ്ധിയെ (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) ആസ്പദമാക്കി നടക്കുന്ന സെഷനിലായിരിക്കും മാര്‍പാപ്പ പങ്കെടുക്കുക. ഇക്കാര്യം വത്തിക്കാനും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഒരു മാര്‍പാപ്പ ലോകത്തിലെ വന്‍ശക്തി രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തേക്കും
അതേസമയം, ഫ്രാന്‍സിസ് മാര്‍പാപ്പ സെപ്റ്റംബറില്‍ ന്യൂയോര്‍ക്കിലെത്തി യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ക്ഷണപ്രകാരമാണു സന്ദര്‍ശനം.