Sunday, November 24, 2024

വെള്ളത്തില്‍ മുങ്ങി ബ്രസീല്‍; 150 വര്‍ഷത്തിനുശേഷം ബ്രസീലിയന്‍ ജനത നേരിടുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കം

തെക്കന്‍ ബ്രസീലില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 37 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ശക്തമായ വെള്ളപ്പൊക്കത്തില്‍ തെക്കന്‍ ബ്രസീലിയന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. പ്രളയത്തില്‍ നിരവധിപ്പേരെ കാണാതാവുകയും 5,257 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

തെക്കന്‍ ബ്രസീലിലെ ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ട് തകര്‍ന്നതും മരണ സംഖ്യ ഉയര്‍ത്തുന്നതിന് കാരണമായി. അണക്കെട്ട് തകര്‍ന്നതിന് പിന്നാലെ റിയോ ഗ്രാന്‍ഡേ ഡൂ സുളില്‍ മാത്രം 60 പേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു.

ജൂലൈ, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളിലായി 75 പേരുടെ മരണത്തിനിടയാക്കിയ വെള്ളപൊക്കം ഉണ്ടായി ഒരു വര്‍ഷം തികയുന്നതിന് മുന്‍പാണ് അടുത്ത ദുരന്തം ബ്രസീലിയന്‍ ജനതയെ തേടിയെത്തിയത്. ബ്രസീലിയന്‍ ജിയോളജിക്കല്‍ സര്‍വീസിന്റെ റിപോര്‍ട്ടുകള്‍ പ്രകാരം, ഇപ്പോഴുണ്ടായിരിക്കുന്ന വെള്ളപ്പൊക്കം 1941 ലെ പ്രളയത്തിനേക്കാള്‍ ശക്തിയേറിയതാണ്. ഏകദേശം 150 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇത്ര വലിയ വെള്ളപ്പൊക്കത്തിന് ബ്രസീല്‍ സാക്ഷ്യം വഹിക്കുന്നത്.

 

Latest News