Sunday, November 24, 2024

ജപ്പാനെ പിന്തള്ളും; 2025 ഓടെ ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകും

2025ഓടെ ഇന്ത്യ ജപ്പാനെ പിന്തള്ളി ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് നീതി ആയോഗ് മുന്‍ ചെയര്‍മാന്‍ അമിതാഭ് കാന്ത്. വിവിധ മാക്രോ ഇക്കണോമിക് പാരാമീറ്ററുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നു എന്ന വസ്തുതയെ അടിസ്ഥാനമാക്കിയുള്ളതാണ് അദ്ദേഹത്തിന്റെ പ്രവചനം.

ജിഡിപിയുടെ കാര്യത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. അമേരിക്ക, ചൈന, ജര്‍മ്മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളെക്കാള്‍ മുന്നിലാണ് ഇന്ത്യ. 2022ല്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. ഒരു ദശാബ്ദം മുമ്പ് ഇന്ത്യയുടെ ജിഡിപി 11-ാം സ്ഥാനത്തായിരുന്നു.

2013 ലെ ഫ്രജൈല്‍ ഫൈവ് (ദുര്‍ബലമായ സമ്ബദ് വ്യവസ്ഥയുള്ള രാജ്യങ്ങള്‍) പട്ടികയില്‍ നിന്നും 2024 ലെ അഞ്ചാം സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ കുതിപ്പില്‍ നിരവധി ഘടകങ്ങള്‍ക്കുള്ള പങ്ക് അമിതാഭ് കാന്ത് വ്യക്തമാക്കി.

റെക്കോര്‍ഡ് ജിഎസ്ടി കളക്ഷന്‍, കഴിഞ്ഞ മൂന്ന് പാദങ്ങളിലെ എട്ട് ശതമാനം ജിഡിപി വളര്‍ച്ച, ഇന്ത്യന്‍ കറന്‍സിയില്‍ വിവിധ രാജ്യങ്ങളുമായുള്ള വ്യാപാരം, നിയന്ത്രിതമായ പണപ്പെരുപ്പം എന്നീ ഘടകങ്ങള്‍ ഇതിന് സഹായകമായതായി അദ്ദേഹം വിലയിരുത്തി.

കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ സ്ഥിരത, ആര്‍ബിഐയുടെ പണനയം എന്നിവയെല്ലാം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജം നല്‍കി. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ ഏറ്റവും പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് അനുസരിച്ച്, 2024 ല്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ.

 

Latest News