Sunday, November 24, 2024

പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍

പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. സാമ്പത്തിക വിദഗ്ധനും ഉപപ്രധാനമന്ത്രിയുമായ ആന്‍ഡ്രി ബെലോസോവിനെയാണ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ചത്.

2012 മുതല്‍ പ്രതിരോധ മന്ത്രിയായ സെര്‍ജി ഷോയിഗു റഷ്യയുടെ സുരക്ഷാ കൗണ്‍സിലിന്റെ സെക്രട്ടറിയാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2022 ഫെബ്രുവരിയില്‍ യുക്രൈനെതിരെ യുദ്ധം തുടങ്ങിയ ശേഷം വരുത്തുന്ന പ്രധാന മാറ്റമാണിത്. വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും സ്ഥാനത്ത് തുടരും.

സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിന് പേരുകേട്ട സിവിലിയന്‍ ഉദ്യോഗസ്ഥനായ ബെലോസോവിന്റെ നിയമനം ആശ്ചര്യമുണര്‍ത്തുന്നതാണെന്നും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഡെപ്യൂട്ടി ഡിഫന്‍സ് മന്ത്രി കൈക്കൂലി വാങ്ങിയതായി സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചതിനെത്തുടര്‍ന്ന് ഫണ്ട് ഫലപ്രദമായി ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കാനും പ്രതിരോധ ചെലവുകള്‍ കൂടുതല്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനുമുള്ള പുടിന്റെ നീക്കമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നും പറയുന്നു.

 

Latest News