ഇസ്രായേലിലേക്ക് ആയുധങ്ങളുമായി വന്ന കപ്പലിന് തുറമുഖത്തേക്ക് പ്രവേശനാനുമതി നിഷേധിച്ച് സ്പെയിന്‍. വിദേശകാര്യമന്ത്രി ജോസ് മാനുവല്‍ അല്‍ബ്രാസാണ് കപ്പലിനെ തടഞ്ഞ വിവരം അറിയിച്ചത്. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു കപ്പലിനെ തടയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യമായാണ് ഇസ്രായേലിനുള്ള ആയുധങ്ങളുമായി വരുന്ന കപ്പല്‍ സ്പാനിഷ് തുറമുഖത്തേക്ക് പ്രവേശിക്കാന്‍ അനുമതി ചോദിക്കുന്നത്. ഇസ്രായേലിലേക്ക് ഇനിയും ആയുധങ്ങളുമായി കപ്പല്‍ വന്നാലും സ്പെയിനിലെ തുറമുഖങ്ങളിലേക്ക് അവയെ പ്രവേശിപ്പിക്കില്ല. മിഡില്‍ ഈസ്റ്റിന് ഇപ്പോള്‍ ആയുധങ്ങളല്ല ആവശ്യം. സമാധാനമാണ് വേണ്ടതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
അതേസമയം, കപ്പലിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കിയില്ല. എന്നാല്‍, സ്പെയിന്‍ ഗതാഗതമന്ത്രി മെയ് 21ന് തുറമുഖത്തില്‍ പ്രവേശിക്കാനാണ് ഇസ്രായേലിലേക്ക് ആയുധങ്ങളുമായി പോകുന്ന ഡാനിഷ് കപ്പല്‍ അനുമതി തേടിയതെന്ന് അറിയിച്ചു. ഇസ്രായേലിലെ ഹൈഫ തുറമുഖത്തേക്ക് 27 ടണ്‍ സ്ഫോടക വസ്തുക്കളുമായാണ് കപ്പല്‍ യാത്ര തിരിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.