നന്മവിതയ്ക്കുകയും അപരനെ ശ്രവിക്കുകയും ശാന്തിയുടെ അടയാളമാകുകയും ചെയ്യണമെന്ന് കുട്ടികളോട് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. വെറോണയില്‍ മെയ് 18 ശനിയാഴ്ച ഇടയസന്ദര്‍ശനം നടത്തിയ ഫ്രാന്‍സിസ് പാപ്പ വിശുദ്ധ ത്സേനൊയുടെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തില്‍ വച്ച് ബാലികാബാലന്മാരുമായി നടത്തിയ കൂടിക്കാഴ്ചാവേളില്‍ ആണ് ഇപ്രകാരം ആഹ്വാനം ചെയ്തത്.
ഉക്രൈന്‍, ഇസ്രായേല്‍, പലസ്തീന്‍, മ്യാന്മാര്‍ തുടങ്ങി, ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന യുദ്ധങ്ങളെക്കുറിച്ചും പാപ്പ കുട്ടികളുമായി സംസാരിച്ചു. വിശ്വാസത്തെക്കുറിച്ചു പരാമര്‍ശിക്കവെ പാപ്പ ഇരുളടഞ്ഞതും ബുദ്ധിമുട്ടുള്ളതുമായ വേളകളിലും വിശ്വാസം ജീവസുറ്റതാക്കി നിര്‍ത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. മോശമായ കാര്യങ്ങള്‍ ചെയ്യാനുള്ള പ്രലോഭനത്തിനു മുന്നില്‍ ഒഴുക്കിനെതിരെ നീന്തണമെന്ന് പാപ്പ കുട്ടികളെ ഉദ്‌ബോധിപ്പിച്ചു.