Saturday, November 23, 2024

മുലപ്പാലിന്റെ അനധികൃത വാണിജ്യവല്‍ക്കരണത്തിനെതിരെ മുന്നറിയിപ്പുമായി റെഗുലേറ്റര്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ

രാജ്യത്തെ ഫുഡ് റെഗുലേറ്റര്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ മുലപ്പാലിന്റെ അനധികൃത വാണിജ്യവല്‍ക്കരണത്തിനെതിരെ മുന്നറിയിപ്പ് നല്‍കി. മേയ് 24ലെ പുറത്തിറക്കിയ ഉത്തരവില്‍ മുലപ്പാല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നും അറിയിച്ചു.

മുലപ്പാല്‍ അധിഷ്ടിതമായ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്നും എഫ്എസ്എസ്എഐ അറിയിച്ചു. നിയമലംഘനം കണ്ടെത്തിയാല്‍ നടത്തിപ്പുക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

മുലപ്പാല്‍ സംസ്‌ക്കരിക്കുന്നതിനോ വില്‍ക്കുന്നതിനോ ആര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന, കേന്ദ്ര ലൈസന്‍സിംഗ് അധികൃതരോടും ആവശ്യപ്പെട്ടു. മുലയൂട്ടുന്ന അമ്മമാരില്‍ നിന്ന് പാല്‍ ശേഖരിച്ച് വില്‍ക്കുന്ന മില്‍ക്ക് ബാങ്കുകള്‍ സ്ഥാപിച്ചതോടെ മുലപ്പാലിന്റെ ഓണ്‍ലൈന്‍ വില്‍പ്പന കുതിച്ചുയര്‍ന്നിരുന്നു.

ഓണ്‍ലൈനില്‍ മുലപ്പാല്‍ ഉല്‍പ്പന്നങ്ങള്‍ തിരയുന്നതും സോഷ്യല്‍മീഡിയകളില്‍ പരസ്യം വരുന്നതും വര്‍ധിച്ചിരുന്നു. ആരോഗ്യമുള്ള ദാതാക്കളില്‍ നിന്ന് (മുലയൂട്ടുന്ന അമ്മമാര്‍) ശേഖരിക്കുന്ന പാല്‍ പ്രോസസ്സ് ചെയ്ത് ശീതീകരിച്ചാണ് വില്‍പ്പനയെന്നും പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളോട് ചേര്‍ന്നുള്ള മിക്ക പാല്‍ ബാങ്കുകളിലും സാധാരണയായി ഇത് സൗജന്യമായാണ് നല്‍കുന്നത്.

 

Latest News