ഭരണഘടനയില്‍ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാന്‍ മുഖ്യമന്ത്രി ഇന്ന് വീണ്ടും നിയമസഭയില്‍ പ്രമേയം കൊണ്ട് വരും. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി പേര് മാറ്റത്തില്‍ അവതരിപ്പിച്ച പ്രമേയം പാസാക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റത്തിനായിരുന്നു ആവശ്യം.
എന്നാല്‍, ഒന്നാം പട്ടികയില്‍ മാത്രം പേര് മാറ്റിയാല്‍ മതി എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ പ്രമേയം. മലയാളത്തില്‍ സംസ്ഥാനം കേരളം എന്നാണ്. പക്ഷെ സര്‍ക്കാര്‍ രേഖകളില്‍ പോലും ഇംഗ്ലീഷില്‍ ഇപ്പോഴുമുള്ളത് ഗവണ്‍മെന്റ് ഓഫ് കേരള എന്നാണ്.
സ്വാതന്ത്രം ലഭിച്ചതിനുശേഷവും ഭരണഘടനയില്‍ ഗവണ്‍മെന്റ് ഓഫ് കേരള എന്ന് തുടരുന്ന സംസ്ഥാനത്തിന്റെ പേര് മാറ്റണം എന്നത് ദീര്‍ഘനാളത്തെ ആവശ്യമാണ്. നൂറ്റാണ്ടുകളായി കേരളം എന്ന പേര് സാഹിത്യത്തിലും ചരിത്രത്തിലും ഉണ്ടായിട്ടും അത് കേരള ആയി മാറിയത് ബ്രിട്ടീഷുകാരുടെ പ്രയോഗം കാരണമാണ്.