കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പതിനെട്ടാമത് വാര്‍ഷിക സമ്മേളനം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ വെച്ചു നടന്നു. സമ്മേളനത്തില്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സ്മാരക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഗോവാ ഗവര്‍ണ്ണര്‍ പി. എസ്. ശ്രീധരന്‍പിള്ള, മേജര്‍ ആര്‍ച്ചുബിഷപ്പ് എമിരിറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജ് സ്ഥാപക ഡയറക്ടര്‍ ഫാ. ഡോ. ഹര്‍ഷജന്‍ പഴയാറ്റില്‍ എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.
വിവിധ മേഖലകളിലെ പ്രത്യേക മികവിനുള്ള പുരസ്‌കാരങ്ങള്‍ക്ക് കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജോജോ വി. ജോസഫ്, എസ് എച്ച് മെഡിക്കല്‍ സെന്റര്‍ നേഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ സി. ആലീസ് മണിയങ്ങാട്ട്, കാരിത്താസ് ആശുപത്രി ചീഫ് ഇന്റെര്‍വെന്‍ഷന്‍ കാര്‍ഡിയോളജിസ്‌റ് ഡോ. ദീപക് ഡേവിഡ്സണ്‍ എന്നിവര്‍ അര്‍ഹരായി. കാന്‍സര്‍ സര്‍ജറി രംഗത്ത് ചെയ്തിട്ടുള്ള സംഭാവനകളുടെ പേരിലാണ് ഡോ. ജോജോ വി. ജോസഫ് പുരസ്‌കാരത്തിന് അര്‍ഹനായത്.
ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, എം. ജി സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. സി. ടി അരവിന്ദകുമാര്‍, കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യഡയറക്ടര്‍ ഫാ. ഡോ. മാണി പുതിയേടം, പ്രസിഡന്റ് പി. പി ജോസഫ് എന്നിവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു.