Sunday, November 24, 2024

ജലാശയങ്ങള്‍ സംരക്ഷിക്കേണ്ടത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വം; സുപ്രീം കോടതി

ജലാശയങ്ങള്‍ സംരക്ഷിക്കേണ്ടത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമെന്ന് ഓര്‍മ്മിപ്പിച്ച് സുപ്രീംകോടതി. അനധികൃതമായി മൂടിയ ജലാശയങ്ങള്‍ വീണ്ടെടുക്കാനും സംസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം സംസ്ഥാനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തണം. ഉത്തര്‍പ്രദേശ് നഗിനയില്‍ ജലാശയങ്ങള്‍ നിയമവിരുദ്ധമായി മണ്ണിട്ടും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞും മൂടിയെന്ന പരാതികള്‍ അന്വേഷിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണവും നിര്‍ദ്ദേശവും.

 

Latest News