18ാം ലോക്സഭയുടെ ആദ്യ ബജറ്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ആദായ നികുതിയില്‍ ഇളവ് നല്കുന്ന പ്രഖ്യാപനം ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി എത്തിയതിനുശേഷമുള്ള ആദ്യ ബജറ്റാണ് ജൂലൈ 23ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കുക.
തുടര്‍ച്ചയായി ഏഴാമത്തെ ബജറ്റാണ് നിര്‍മല അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേകുമെന്നാണ് സൂചന.
ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. ബീഹാറിനും ആന്ധ്രാപ്രദേശിനും പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.