Saturday, November 23, 2024

ഗോരി പാല്യ എന്ന പ്രദേശത്തെ പാക്കിസ്ഥാൻ എന്ന് വിശേഷിപ്പിച്ചു: ജഡ്ജിയോട് വിശദീകരണം ആരാഞ്ഞ് സുപ്രീം കോടതി

ബെംഗളൂരുവിൽ മുസ്ലീങ്ങൾ കൂടുതലായി താമസിക്കുന്ന ഗോരി പാല്യ എന്ന പ്രദേശത്തെ ‘പാക്കിസ്ഥാൻ’ എന്നു വിശേഷിപ്പിച്ച കർണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമർശത്തിൽ വിശദീകരണം തേടി സുപ്രീം കോടതി. കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ ആണ് വിവാദ പരാമർശം നടത്തിയത്.

ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ ആക്ഷേപാർഹമായ പരാമർശം നടത്തിയത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ജസ്റ്റിസ് നടത്തിയ പരാമർശങ്ങളിൽ വ്യാപകപ്രതിഷേധവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഈ വിഷയത്തിൽ സ്വമേധയാ കേസെടുത്ത് റിപ്പോർട്ട്‌ തേടിയത്.

ഇത്തരത്തിൽ ജഡ്ജിമാർ നടത്തുന്ന വിവാദ പരാമർശങ്ങൾ തടയുന്നതിന് മാർഗരേഖ പുറത്തിറക്കുമെന്നും സംഭവത്തെ തുടർന്ന് കോടതി വ്യക്തമാക്കി. കേസ് അടുത്ത തിങ്കളാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

Latest News