Sunday, November 24, 2024

മണിപ്പൂർ കലാപം: കുക്കികൾ തട്ടിക്കൊണ്ടുപോയ മെയ്തേയ്‌ യുവാക്കളെ തിരിച്ചെത്തിച്ചു

മണിപ്പൂർ കലാപത്തിനിടെ കുക്കി ആയുധധാരികൾ തട്ടിക്കൊണ്ടുപോയ മെയ്തേയ്‌ യുവാക്കളെ തിരിച്ചെത്തിച്ചു. മെയ്തേയ്‌ വിഭാഗക്കാരായ രണ്ടു യുവാക്കളും മണിപ്പൂർ പോലീസിന്റ കസ്റ്റഡിയിൽ ഉണ്ടെന്ന് മുഖ്യമന്ത്രി എൻ. ബിരെയ്ൻ സിങ് വെളിപ്പെടുത്തി.

സെപ്റ്റംബർ 29 നു കലാപത്തിനിടെ മണിപ്പൂരിലെ കാങ്‌പോപി ജില്ലയിൽ നിന്ന് ആണ് ഇവരെ തട്ടികൊണ്ട് പോയത്. ഇംഫാൽ ജയിലിൽ കഴിയുന്ന കുക്കികൾ മോചിപ്പിക്കുക, എൻ.ഐ.എ.യുടെ കസ്റ്റഡിയിലുള്ള മാർക് ഹാവോകിപ്പിനെ വെറുതെവിടുക തുടങ്ങുയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടായിരുന്നു കുക്കികൾ മെയ്തേയ്‌ യുവാക്കളെ തട്ടികൊണ്ട് പോയത്.

എന്നാൽ ഇവരുടെ ഉപാധികൾ മുഴുവനായും സർക്കാർ അംഗീകരിച്ചിട്ടില്ല.

Latest News