Saturday, November 23, 2024

ലെബനനിലേക്ക് ഇരുപതു ലക്ഷത്തോളം ആളുകൾക്ക് ചികിത്സാവസ്തുക്കളെത്തിച്ച് യൂണിസെഫ്

ഇരുപതു ലക്ഷത്തോളം ആളുകൾക്കുവേണ്ട മരുന്നുകളും ചികിത്സാസാമഗ്രികളും ലെബനനിൽ എത്തിച്ച് ഐക്യരാഷ്ട്ര സഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രണ്ടായിരത്തിലധികം ആളുകൾ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് ശിശുക്ഷേമനിധി ഇതേക്കുറിച്ച് അറിയിച്ചത്.

മരുന്നുകളുൾപ്പെടെ ഏതാണ്ട് 167 ടൺ ചികിത്സാസാമഗ്രികളാണ് യൂണിസെഫ് രാജ്യത്തെത്തിച്ചത്. കുട്ടികളുടെയും സ്ത്രീകളുടെയും ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന രീതിയിലേക്ക് രാജ്യത്തെ പ്രതിസന്ധി വളർന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഐക്യരാഷ്ട്ര സഭാസംഘടന ഈ ഒരു സഹായമെത്തിക്കാൻ തീരുമാനമെടുത്തത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായാണ് ഈ സഹായം ശിശുക്ഷേമനിധി ലെബനോനിലെത്തിച്ചത്.

Latest News