Sunday, November 24, 2024

ലെബനനിലെ യുഎൻ സമാധാന സേനാംഗങ്ങൾക്ക് നേരെ വെടിയുതിർക്കുന്നത് നിർത്തണം: ഇസ്രായേലിനോട് അമേരിക്ക

ലെബനനിലെ ഹിസ്ബുള്ളയുമായുള്ള സംഘർഷത്തിൽ യുഎൻ സമാധാന സേനാംഗങ്ങൾക്ക് നേരെ വെടിയുതിർക്കുന്നത് നിർത്താൻ ഇസ്രായേലിനോട് ആവശ്യപ്പെട്ട് അമേരിക്ക. ലെബനനിലെ (യൂണിഫിൽ) യുഎൻ ഇടക്കാല സേനയിലെ രണ്ട് ശ്രീലങ്കൻ സൈനികർക്ക് പരിക്കേറ്റ സംഭവത്തെ തുടർന്നാണ് അമേരിക്ക ഈ അഭ്യർത്ഥന നടത്തിയത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്രായേൽ സേന ഏറ്റെടുത്തിരുന്നു.

സൈന്യത്തിന് ഭീഷണിയായ ആക്രമണത്തെ തടുക്കുന്നതിനിടയിലാണ് യു എൻ സമാധാന സേനാംഗങ്ങൾക്കു വെടിയേറ്റത് എന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിലെ നേതാക്കൾ ഇസ്രായേലിന്റെ പ്രവർത്തനങ്ങളെ അപലപിച്ച് ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കി. ഈ ആക്രമണങ്ങൾ ന്യായീകരിക്കാനാവാത്തതാണെന്നും ഉടൻ അവസാനിപ്പിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

രണ്ട് സൈനികർക്ക് പരിക്കേറ്റ ഐ. ഡി. എഫ് ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തെക്കൻ ലെബനനിലെ യുഎൻ സ്ഥാനങ്ങൾക്ക് നേരെയുള്ള ചില വെടിവയ്പ്പുകൾ നേരിട്ടുള്ളതാണെന്ന് വിശ്വസിക്കാൻ കാരണമുണ്ടെന്ന് യുഎൻ സമാധാന സേനയുടെ തലവൻ പറഞ്ഞു, എന്നിരുന്നാലും സംഭവങ്ങളുടെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തിട്ടില്ല.

Latest News