മഹാനായ അലക്സാണ്ടർ ചക്രവർത്തി രാജ്യങ്ങൾ കീഴടക്കി വിശ്വജേതാവായി മടങ്ങിവരുന്ന വേളയിൽ രോഗബാധിതനായി മരണക്കിടക്കയിലായി. അലക്സാണ്ടൻ തന്റെ ജനറൽമാരെയെല്ലാം വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ഞാൻ ഈ ലോകത്തിൽനിന്ന് ഉടൻ വിടപറയും. എനിക്ക് മൂന്ന് ആഗ്രഹങ്ങളാണുള്ളത്. അവ തടസ്സംവരാതെ നിങ്ങൾ നടപ്പാക്കണം.”
ആദ്യത്തെ ആഗ്രഹം ഇതായിരുന്നു, മാസിഡോണിയിലെ ചക്രവർത്തിയായ അലക്സാണ്ടർ ആദ്യമായി പറഞ്ഞു: “എന്റെ ഡോക്ടർമാർ മാത്രമായിരിക്കണം എന്റെ ശവമഞ്ചം വഹിക്കേണ്ടത്.” രണ്ടാമതായി “എന്റെ ശവമഞ്ചം കല്ലറയിലേക്കു വഹിക്കുന്ന വേളയിൽ കല്ലറയിലേക്കുള്ള വഴിയിൽ ഞാൻ സമ്പാദിച്ച സകല സമ്പത്തും വഴിയിൽ നിരത്തണം.” മൂന്നാമതയായി എന്റെ ആഗ്രഹം, ശവമഞ്ചത്തിൽനിന്ന് എന്റെ രണ്ടു കൈകളും പുറത്തേക്കിടണം.”
ചക്രവർത്തിയുടെ മൂന്ന് ആഗ്രഹങ്ങളും പൂർത്തിയാക്കുമെന്നു വാഗ്ദാനം നൽകിയ ജനറൾമാർ അതിനുള്ള കാരണം അന്വേഷിച്ചു. മറുപടിയായി അലക്സാണ്ടർ പറഞ്ഞു: “ഈ ജീവിതത്തിൽ ഞാൻ പഠിച്ച മൂന്നു പാഠങ്ങൾ എനിക്ക് ലോകത്തെ അറിയിക്കണം.”
തന്റെ ആഗ്രഹങ്ങൾ വാഖ്യാനിച്ചുകൊണ്ട് അലക്സാണ്ടർ പറഞ്ഞു: “എന്റെ ഡോക്ടർമാർ തന്നെ എന്റെ ശവമഞ്ചം വഹിക്കണമെന്നു പറയാൻ കാരണം, ഈ ഭൂമിയിൽ ഒരു ഡോക്ടർക്കും ആത്യന്തികമായ സൗഖ്യം നൽകാൻ കഴിയില്ല. മരണമുഖത്തിൽ അവരെല്ലാം നിസ്സഹായരാണ് എന്ന് ജനങ്ങൾ അറിയണം.”
രണ്ടാമത്തെ ആഗ്രഹം വിവരിച്ചുകൊണ്ടു ചക്രവർത്തിപറഞ്ഞു: “എന്റെ ജീവിതകാലം മുഴുവൻ, സമ്പാദിച്ചുകൂട്ടാനായി ഞാൻ ചിലവഴിച്ചു. പക്ഷേ, ഇപ്പോൾ അവയൊന്നും എനിക്ക് കൂടെ കൊണ്ടുപോകാൻ കഴിയില്ല. ഈ ലോകത്തിലെ സമ്പാദ്യമെല്ലം വെറും പൊടി മാത്രമാണെന്ന് ജനങ്ങൾ അറിയട്ടെ.”
മൂന്നാമതായി, “ഞാൻ ശ്യൂന്യമായ കരങ്ങളുമായി ഈ ലോകത്തിലേക്കു വന്നു. ഞാൻ തിരിച്ചുപോകുമ്പോഴും ശ്യൂന്യമായ കരങ്ങളുമായാണ് പോകുന്നതെന്ന് ജനങ്ങൾ അറിയണം.”
ശ്യൂന്യമായ കരങ്ങളുമായി ഈ ലോകത്തിലേക്കു വന്നവരാണ് ഓരോ മനുഷ്യരും. തിരികെപ്പോകുമ്പോഴും ഒന്നും കൊണ്ടുപോകാൻ സാധിക്കില്ല. അതിനാൽ, മറ്റു ജീവിതങ്ങളിൽ ശാന്തിയും സന്തോഷവും സ്നേഹഹവും സമാധാനവും പകർന്ന് സ്വർഗരാജ്യത്തിനായി സമ്പാദ്യം തേടാം.
“സ്നേഹം അയല്ക്കാരന് ഒരു ദ്രോഹവും ചെയ്യുന്നില്ല. അതുകൊണ്ട് നിയമത്തിന്ന്റെ പൂര്ത്തീകരണം സ്നേഹമാണ്” (റോമാ 13: 10).
ഫാ. ജയ്സൺ കുന്നേൽ MCBS
Good message
What man thinks one thing, God decides another