Saturday, November 23, 2024

ഇസ്രായേലിനെതിരായ മറ്റൊരു ആക്രമണം ഇറാന്റെ സമ്പദ് വ്യവസ്ഥയെ തകർക്കും: ഇറാനികൾക്ക് മുന്നറിയിപ്പുമായി നെതന്യാഹു

ഇസ്രായേലിനുനേരെ ഇനിയൊരു ആക്രമണത്തിനുകൂടെ മുതിർന്നാൽ ഇറാന്റെ സമ്പദ് വ്യവസ്ഥയെ പൂർണ്ണമായും തകർക്കുമെന്ന് മുന്നറിയിപ്പ് നൽകി നെതന്യാഹു. മാസങ്ങൾക്കുള്ളിൽ ഇറാനിയൻ ജനതയെ അഭിസംബോധന ചെയ്ത തന്റെ രണ്ടാമത്തെ ഇംഗ്ലീഷ് ഭാഷാ വീഡിയോ പ്രസ്താവനയിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ മുന്നറിയിപ്പ് നൽകിയത്.

“ഏതാനും ആഴ്ചകൾക്കുമുമ്പ് ഞാൻ ഇറാനിലെ ജനങ്ങളോട് നേരിട്ടുസംസാരിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ – ഇറാനിലെതന്നെ ദശലക്ഷക്കണക്കിന് ആളുകൾ – ആ വീഡിയോ കണ്ടു. അത് കണ്ടപ്പോൾ നിരവധി ഇറാനികൾ ഇസ്രായേലിനെ സമീപിച്ചു. അതിനാൽ ഇന്ന് ഒരിക്കൽക്കൂടി ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു” – നെതന്യാഹു പറഞ്ഞു.

ഇറാൻ വീണ്ടും ഇസ്രായേലിനുനേരെ ഇനിയൊരു ആക്രമണത്തിനുകൂടെ മുതിർന്നാൽ, ഇസ്രായേൽ ഇറാന് കാര്യമായ സാമ്പത്തിക നാശനഷ്ടമുണ്ടാക്കാൻ ശ്രമിക്കുമെന്ന ഭീഷണിയായിട്ടാണ് ഈ സന്ദേശത്തെ കണക്കാക്കുന്നത്.

ഒക്ടോബർ ഒന്നിന് ടെഹ്റാൻ ഇസ്രായേലിനുനേരെ 200 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കുന്നതിന് രണ്ടുദിവസം മുമ്പാണ് നെതന്യാഹു അവസാനമായി ഇറാനിയൻ ജനതയെ അഭിസംബോധന ചെയ്തത്. അന്ന് ധാരാളം ആളുകൾ സുരക്ഷിതസ്ഥാനത്തേക്കു മാറിയിരുന്നു. അതിനുശേഷം ഒന്നാം തീയതിയാണ് ഇറാൻ ഇസ്രായേലിനുനേരെ ആക്രമണം നടത്തുന്നത്. ടെഹ്റാൻ പിന്തുണയുള്ള തീവ്രവാദ നേതാക്കളുടെയും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡറുടെയും കൊലപാതകത്തിനു പ്രതികാരമായിട്ടാണ് ഒക്ടോബർ ഒന്നിന് ആക്രമണം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News