ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ട്. വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ഇന്ത്യയെ അമേരിക്ക വിമര്‍ശിക്കുന്നത്. ഇന്ത്യയില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
മണിപ്പൂരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടതിനെ കുറിച്ചാണ് പ്രധാനമായും സൂചിപ്പിക്കുന്നത്. അറുപതിനായിരത്തിലധികം പേര്‍ക്ക് വീട് വിടേണ്ടി വന്നു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമമോ ഭീഷണിയോ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ വിമര്‍ശനം നടത്തുന്ന മാധ്യമങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ഉണ്ടാകുന്നുവെന്ന കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്.