സംസ്ഥാനത്തെ 12 ബാങ്കുകള്‍ നിയമലംഘകരെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ക്രമക്കേട് കണ്ടെത്തിയ 12 സഹകരണ ബാങ്കുകളുടെ പേര് വിവരങ്ങള്‍ ഇഡി ഹൈക്കോടതിക്ക് കൈമാറി. അയ്യന്തോള്‍, മാരായമുറ്റം, കണ്ടല, ചാത്തന്നൂര്‍, മൈലപ്ര, മാവേലിക്കര, തുമ്പൂര്‍, നടയ്ക്കല്‍, കോന്നി റീജിയണല്‍, ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ ബാങ്ക്, മൂന്നിലവ് സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്.
കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് പുറമേ ക്രമക്കേട് കണ്ടെത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ബാങ്കുകളാണിത്. കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തിലാണ് വിവരങ്ങള്‍ നല്‍കിയത്.
സഹകരണ സംഘങ്ങളില്‍ അംഗത്വം നല്‍കുന്നതിലും കെവൈസി രേഖപ്പെടുത്തിയതിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ക്രമക്കേട് കണ്ടെത്തി. അംഗത്വ രജിസ്റ്റര്‍ പാലിക്കുന്നതിലും നിയമ വിരുദ്ധതയുണ്ട്. സി ക്ലാസ് അംഗത്വം സൊസൈറ്റി ബൈലോയ്ക്ക് വിരുദ്ധമാണ്. വായ്പയ്ക്ക് ഈട് നല്‍കുന്നതിലും വ്യാപക ക്രമക്കേടെന്നും ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നു.