Sunday, November 24, 2024

കുട്ടികള്‍ക്ക് 16 വയസ്സ് തികയുന്നത് വരെ സോഷ്യല്‍ മീഡിയയില്‍ വിലക്കേര്‍പ്പെടുത്തണമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി

യുവതലമുറയുടെ മാനസികാരോഗ്യത്തെക്കുറിച്ച് സുപ്രധാന നിരീക്ഷണവുമായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്.

കുട്ടികള്‍ക്ക് 16 വയസ്സ് തികയുന്നത് വരെ സോഷ്യല്‍ മീഡിയയില്‍ വിലക്കേര്‍പ്പെടുത്തണമെന്ന് ആന്റണി അല്‍ബനീസ് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ അക്കൌണ്ട് തുറക്കാനുള്ള പ്രായം 13 ല്‍ നിന്ന് 16ലേക്ക് ആക്കണമെന്ന് ആവശ്യപ്പെടുന്ന പ്രചാരണത്തിനും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പിന്തുണച്ചു.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ ആഘാതം ഗുരുതരമാണ്. സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ മാനസികാരോഗ്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് ആന്റണി അല്‍ബനീസ് വിശദീകരിച്ചു. വിവിധ തരത്തിലുള്ള കായിക ഇനങ്ങളിലും മറ്റ് സാധാരണ രീതികളിലും കൌമാരക്കാര്‍ ഇടപെടുന്നത് മാനസികാരോഗ്യമുള്ള തലമുറയ്ക്ക് ആവശ്യമാണ്. ഇതിനായി സമൂഹമാധ്യമങ്ങളിലെ ഇടപെടലിന് നിയന്ത്രണം വേണമെന്നും ആന്റണി ആല്‍ബനീസ് വ്യക്തമാക്കി.

Latest News