Saturday, November 23, 2024

ബോണ്‍വിറ്റ ആരോഗ്യ പാനീയമെന്ന ലേബലില്‍ അവതരിപ്പിക്കരുത്; നിര്‍ദേശവുമായി കേന്ദ്ര വാണിജ്യ മന്ത്രാലയം

ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ള പാനീയങ്ങളെ ആരോഗ്യ പാനീയം എന്ന ലേബലില്‍ അവതരിപ്പിക്കരുതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ഇ-കോമേഴ്‌സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷന്‍ (എന്‍.സി.പി.സി.ആര്‍) നടത്തിയ അന്വേഷണത്തില്‍ ബോണ്‍വിറ്റയില്‍ പഞ്ചസാരയുടെ അളവ് അനുവദിച്ച പരിധിയില്‍ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.

2006 ലെ ഭക്ഷ്യ സുരക്ഷ, നിലവാര നിയമത്തില്‍ ‘ആരോഗ്യ പാനീയം’ എന്ന് നിര്‍വചിച്ചിട്ടില്ലെന്ന് എന്‍.സി.പി.സി.ആര്‍ വ്യക്തമാക്കിയതുകൂടി കണക്കിലെടുത്താണ് മന്ത്രാലയം പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്. ഭക്ഷ്യ സുരക്ഷ, നിലവാര അതോറിറ്റി ഈയിടെ പാല്‍, മാള്‍ട്ട് എന്നിവ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങളെ ആരോഗ്യ പാനീയം, ഊര്‍ജ പാനീയം എന്നിങ്ങനെ ലേബല്‍ ചെയ്യുന്നത് വിലക്കിയിരുന്നു. ബോണ്‍വിറ്റ കുട്ടികളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്നും അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ഈയിടെ ഒരു യൂട്യൂബര്‍ നടത്തിയ വെളിപ്പെടുത്തല്‍ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.

 

Latest News