Wednesday, May 14, 2025

International News

യുദ്ധം ആറാം ദിവസത്തിലേയ്ക്ക്; ആക്രമണം തുടര്‍ന്ന് റഷ്യ; കുടുങ്ങിക്കിടക്കുന്നത് 3493 മലയാളി വിദ്യാര്‍ഥികള്‍

ആദ്യഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് ശേഷവും യുക്രൈനിലെ റഷ്യന്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്. കീവില്‍ ആക്രമണം ശക്തമായി. കീവിനടത്തുള്ള ബ്രോവറിയില്‍ വ്യോമാക്രമണം ഉണ്ടായി. ബ്രോവറി മേയര്‍ക്കും പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ സുരക്ഷിതമയി സ്ഥലങ്ങളിലേക്ക് മാറണമെന്ന...

ഒരുവശത്ത് തെരുവ് യുദ്ധവും ആണവ ഭീഷണിയും, മറുവശത്ത് സമാധാന ചര്‍ച്ചകളും; അഞ്ചാം ദിവസവും യുദ്ധം തുടരുന്നതിനിടെ ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ്

യുക്രൈനില്‍ യുദ്ധം അഞ്ചാം ദിവസവും തുടരുന്നതിനിടെ ഒരു വശത്ത് സമാധാന ചര്‍ച്ചകളും തുടരുകയാണ്. റഷ്യ-യുക്രൈന്‍ യുദ്ധം ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബെലൂറസില്‍ റഷ്യ-യുക്രൈന്‍ രാജ്യങ്ങളിലെ പ്രതിനിധി സംഘങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഉപാധികളില്ലാത്ത...

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കുന്നതടക്കം കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി യുഎഇ

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കുന്നതടക്കം കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ മാറ്റങ്ങളുമായി യുഎഇ. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ ചട്ടങ്ങളിലടക്കം വലിയ മാറ്റങ്ങളാണ് യുഎഇയില്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. മാര്‍ച്ച് ഒന്ന് മുതല്‍ പുതുക്കിയ തീരുമാനങ്ങള്‍...

അയവില്ലാതെ കനിവില്ലാതെ റഷ്യ; യുക്രൈനില്‍ റഷ്യന്‍ ആക്രമണം മൂന്നാംദിവസവും ശക്തമായി തുടരുന്നു

യുക്രൈനില്‍ റഷ്യന്‍ ആക്രമണം മൂന്നാംദിവസവും ശക്തമായി തുടരുന്നു. തലസ്ഥാനമായ കീവ് പിടിച്ചടക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് സൈന്യം. കഴിഞ്ഞ മണിക്കൂറുകളില്‍ നഗരപ്രാന്തങ്ങളില്‍ നിരവധി സഫോടന പരമ്പരകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നാലു...

‘രാജ്യം വിട്ട് പോകില്ല അവസാനം വരെ പോരാടും’; ജനങ്ങള്‍ക്ക് വീണ്ടും ഉറപ്പ് നല്‍കി യുക്രൈന്‍ പ്രസിഡന്റ്; രാജ്യത്തു നിന്ന് പുറത്തുകടക്കാനുള്ള അമേരിക്കയുടെ സഹായ വാഗ്ദാനവും നിരസിച്ചു

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്ന് അറിയിച്ച് പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി. നേരത്തെ യുക്രൈന്‍ പ്രസിഡന്റ് ബങ്കറിലേക്ക് മാറി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കീവിലെ പ്രസിഡന്റ് ഓഫീസിന് മുന്നില്‍ നിന്നും അദ്ദേഹം സംസാരിക്കുന്ന...

സ്വന്തം നഗരങ്ങളും വീടുകളും സംരക്ഷിക്കൂ എന്ന് യുക്രൈന്‍ പ്രസിഡന്റ്; കീവില്‍ സൈന്യം പൊതുജനങ്ങള്‍ക്ക് ആയുധം വിതരണം ചെയ്ത് തുടങ്ങി

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ സൈന്യം പൊതുജനങ്ങള്‍ക്ക് ആയുധം വിതരണം ചെയ്ത് തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. മറ്റ് നാറ്റോ രാജ്യങ്ങളില്‍ നിന്നോ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ സൈനികസഹായം കിട്ടില്ല എന്നുറപ്പായതോടെ ഒറ്റയ്ക്ക് പോരാടാനാണ് സൈന്യത്തിന്റെയും പ്രസിഡന്റ്...

കൈയ്യില്‍ ഭക്ഷണമോ വെള്ളമോ കൊടും തണുപ്പില്‍ പുതയ്ക്കാന്‍ പുതപ്പു പോലുമോ ഇല്ല! യുക്രൈനിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികള്‍ കൊടും ദുരിതത്തില്‍

യുക്രെയ്‌നിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ രക്ഷാദൗത്യം ഊര്‍ജിതമാക്കിയിരിക്കുകയാണ് ഇന്ത്യ. യുക്രെയ്ന്റെ അയല്‍രാജ്യങ്ങളായ പോളണ്ട്, ഹംഗറി , സ്ലൊവാക്യ, റുമേനിയ എന്നിവയുമായി ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികള്‍ ചര്‍ച്ച നടത്തും. കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള ഇടപെടലുകള്‍...

റഷ്യയ്ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല; കുരുതിക്കളമായി യുക്രൈന്‍; രണ്ടാം ദിനം ആക്രമണം കടിപ്പിച്ച് റഷ്യ

രണ്ടാ ദിനം യുക്രൈന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമിടുകയാണ് റഷ്യന്‍ സൈന്യം. കീവിന്റെ വിവിധ മേഖലകളില്‍ തുടര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ ആക്രണത്തില്‍ ഇതുവരെ സൈനികരും ജനങ്ങളും ഉള്‍പ്പെടെ 137...

ലോകത്തിലെ ഏറ്റവും കരുത്തുറ്റ നേതാക്കളില്‍ ഒരാളെന്ന നിലയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പുടിനുമായി സംസാരിക്കണം; ആവശ്യവുമായി യുക്രൈന്‍

യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് യുക്രൈന്‍. റഷ്യ ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ സഹായം തേടി യുക്രൈന്‍ രംഗത്തെത്തിയത്. നരേന്ദ്ര മോദി വിഷയത്തില്‍ ഇടപെടണമെന്ന് ഇന്ത്യയിലെ യുക്രൈന്‍ അംബാസഡര്‍ ഇഗോര്‍ പൊലിഖ ആവശ്യപ്പെട്ടു....

യുക്രൈനിലെ ബാങ്കുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം; വന്‍ തിരക്കില്‍ നിരത്തുകളും പമ്പുകളും കടകളും

റഷ്യന്‍ സൈന്യത്തിന്റെ ആറ് വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ത്തതായി യുക്രൈയിന്‍ സൈന്യം. തിരിച്ചടിയില്‍ 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. യുക്രൈയിന്റെ കിഴക്ക് ഭാഗത്തുള്ള വിമത പ്രദേശത്ത് നടത്തിയ തിരിച്ചാക്രമണത്തിലാണ് വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ത്തതെന്ന്...

ആക്രമണങ്ങളും തിരിച്ചടികളും വാശിയോടെ തുടരുന്നു; നീക്കം മഹായുദ്ധത്തിലേയ്‌ക്കോ എന്ന് ആശങ്ക

യുക്രൈനില്‍ റഷ്യയുടെ ആക്രമണം ശക്തമായിരിക്കെ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ യുക്രൈന്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. രണ്ട് അമേരിക്കന്‍ യുദ്ധ വിമാനത്തെ യുക്രൈന്‍ അതിര്‍ത്തിയില്‍ കണ്ടതായാണ് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റഷ്യയ്ക്കെതിരെ...

അതിര്‍ത്തിയില്‍ റഷ്യന്‍ പ്രകോപനം ശക്തം; ആക്രമണം തുടങ്ങിയതായി റിപ്പോര്‍ട്ട്; കീവില്‍ സ്‌ഫോടനങ്ങള്‍

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ പ്രതിരോധന നടപടികള്‍ യുക്രൈന്‍ ഊര്‍ജിതമാക്കി. അതിര്‍ത്തിയില്‍ റഷ്യന്‍ പ്രകോപനം ശക്തമായതോടെയാണിത്. രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ദേശീയ സുരക്ഷാ സമിതി നിര്‍ദേശിച്ചു. ഇതിനിടെ റഷ്യയിലുള്ള പൗരന്‍മാരോട് രാജ്യം വിടാന്‍...

റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഇന്ധനവില വര്‍ധിപ്പിക്കുമെന്ന് സൂചന

റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഇന്ധനവില വര്‍ധിപ്പിക്കുമെന്ന് സൂചന. ആഭ്യന്തര വിപണിയില്‍ ഇന്ധനവില 7-8 രൂപ വരെ ഉയരുമെന്നാണ് സൂചന. ഇതിനകം തന്നെ ആഗോള വിപണിയില്‍ ക്രൂഡ് വില ബാരലിന് 100 ഡോളറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പ്രതിസന്ധി...

സര്‍ക്കാര്‍ സര്‍വീസില്‍ അടക്കം ജോലി ചെയ്യുന്ന സ്ത്രീകള്‍ കമ്പിളി പുതയ്ക്കും പോലെ ശരീരം പൂര്‍ണമായി മറയ്ക്കണം; ഇല്ലെങ്കില്‍ ജോലി നഷ്ടമാകും; കര്‍ശന നിര്‍ദേശവുമായി അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ശരിയത്ത് നിയമങ്ങള്‍ കര്‍ശനമാക്കി താലിബാന്‍ ഭരണകൂടം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അടക്കം ജോലി ചെയ്യുന്ന സ്ത്രീകള്‍ കമ്പിളി പുതയ്ക്കുന്ന പോലെ ശരീരം മറയ്ക്കണമെന്നും അല്ലെങ്കില്‍ ജോലി നഷ്ടമാകുമെന്നും താലിബാന്‍ പോലീസ് നിര്‍ദ്ദേശം...

യുക്രൈനില്‍ സ്ഥിതി ശാന്തമെങ്കിലും സംഘര്‍ഷ സാധ്യത വര്‍ധിക്കുന്നു; സ്ഥിതിഗതികള്‍ സാധാരണ നിലയിലാവാന്‍ സമയമെടുക്കും; ആശങ്കകള്‍ പങ്കുവച്ച് യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍

'ഇപ്പോള്‍, എല്ലാം സമാധാനപരമാണ്, ഖാര്‍കിവിലും കീവിലും സ്ഥിതി നിയന്ത്രണത്തിലാണ്. എന്നാല്‍ സംഘര്‍ഷ സാധ്യത വര്‍ദ്ധിക്കുന്നതായി തോന്നുന്നു, ഞങ്ങളോട് മടങ്ങാന്‍ നിര്‍ദേശിച്ചു,''. യുക്രൈനിലെ ഖാര്‍കിവില്‍ അഞ്ചാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിയായ ധ്രുവ് മല്‍ഹോത്ര ഇന്ത്യയില്‍...

Popular

spot_imgspot_img