Wednesday, May 14, 2025

International News

നാടുകടത്തപ്പെട്ട കുടിയേറ്റക്കാരെ സ്വീകരിക്കാൻ യു എസുമായി ചർച്ചകൾ ആരംഭിച്ചതായി റുവാണ്ട

അമേരിക്കയിൽ നിന്നു നാടുകടത്തപ്പെട്ട കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിനുള്ള ചർച്ചകളുടെ പ്രാരംഭഘട്ടത്തിലാണ് റുവാണ്ടയെന്ന് റുവാണ്ടൻ വിദേശകാര്യ മന്ത്രി ഒലിവിയർ നുഡുഹുങ്കിരെഹെ. ഏറ്റവും അടിസ്ഥാനപരമായ ചില മനുഷ്യാവകാശങ്ങളെപ്പോലും കിഗാലി മാനിക്കുന്നില്ലെന്ന ചില ഗ്രൂപ്പുകളുടെ ആശങ്കകൾക്കിടയിലും പാശ്ചാത്യരാജ്യങ്ങൾ നാടുകടത്തുന്ന...

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിനിടെ വത്തിക്കാൻ ഫോൺ സിഗ്നൽ വിച്ഛേദിക്കും

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിനിടെ ചെറിയ നഗരത്തിനുള്ളിലെ ഫോൺ സിഗ്നലുകൾ വിച്ഛേദിക്കുമെന്നു പ്രഖ്യാപിച്ച് വത്തിക്കാൻ. എന്നാൽ ഇത് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിനെ ബാധിക്കില്ലെന്നും അറിയിപ്പിൽ പറയുന്നു. വത്തിക്കാൻ സിറ്റി സംസ്ഥാനത്തിന്റെ ഗവർണറേറ്റിന്റെ പ്രസിഡൻസി ഓഫീസ്...

നൈജീരിയയിൽ വാഹനാപകടത്തിൽ ഏഴ് കപ്പൂച്ചിൻ സന്യാസിമാർ മരിച്ചു; ആറുപേർക്ക് പരിക്ക്

നൈജീരിയയിലെ എനുഗു സ്റ്റേറ്റിൽ നിന്ന് ക്രോസ് റിവർ സ്റ്റേറ്റിലേക്കു യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ ഏഴ് കപ്പൂച്ചിൻ സന്യാസിമാർ മരണമടഞ്ഞു. മെയ് മൂന്നിനുണ്ടായ അപകടത്തിൽ ആറുപേർ പരിക്കുകളോടെ ആശുപത്രിയിലാണ്. എനുഗുവിലെ റിഡ്ജ്‌വേ കമ്മ്യൂണിറ്റിയിൽ നിന്ന്...

ബ്രിട്ടനിൽ ഭീകരാക്രമണ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ നാല് ഇറാനിയൻ പൗരന്മാരെ ചോദ്യം ചെയ്തു

ബ്രിട്ടനിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടെന്നാരോപിച്ച് അറസ്റ്റിലായ നാല് ഇറാനിയൻ പൗരന്മാരെ ചോദ്യം ചെയ്ത് പൊലീസ്. അറസ്റ്റുകൾ ഉണ്ടായിട്ടും പൊതുജനങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ഭീഷണി നിലനിൽക്കുന്നുണ്ടോ എന്ന് അന്വേഷകർ അടിയന്തിരമായി ഉറപ്പാക്കും. സംശയിക്കപ്പെടുന്നവരിൽ ചിലരുടെ...

ഡ്രോൺ ആക്രമണത്തെ തുടർന്ന് മോസ്കോയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചതായി റഷ്യ

തുടർച്ചയായ രണ്ടാം രാത്രിയും മോസ്കോയെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യ. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായി തലസ്ഥാനത്തെ നാല് പ്രധാന വിമാനത്താവളങ്ങളും താൽക്കാലികമായി അടച്ചിട്ടതായി റഷ്യയുടെ വ്യോമയാന നിരീക്ഷണ ഏജൻസിയായ റോസാവിയറ്റ്സിയ...

ഗ്രീൻലാൻഡിനെ നിയന്ത്രിക്കാൻ സൈനികശക്തി ഉപയോഗിക്കുന്നതിനെ തള്ളിക്കളയാതെ ട്രംപ്

ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശവും ലോകത്തിലെ ഏറ്റവും വലിയ ദ്വീപുമായ ഗ്രീൻലാൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സൈനികശക്തി ഉപയോഗിക്കുന്നതിനെ തള്ളിക്കളയില്ലെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "ഞാൻ അത് തള്ളിക്കളയുന്നില്ല. ഞാൻ അത് ചെയ്യുമെന്നും പറയുന്നില്ല....

കൊല്ലപ്പെട്ട സൈനികന്റെ പേര് പുറത്തുവിട്ട് ഐ ഡി എഫ്

ഗാസ അതിർത്തിപ്രദേശത്ത് ഓപ്പറേഷൻ പ്രവർത്തനത്തിനിടെ കൊല്ലപ്പെട്ട സൈനികന്റെ പേര് പുറത്തുവിട്ട് ഐ ഡി എഫ്. അതേസമയം, കാറപകടത്തിൽ ഒരു വാറന്റ് ഓഫീസർ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. റെഹോവോട്ടിൽ നിന്നുള്ള 41 കാരനായ ഡെജെൻ...

പെറുവിലെ സ്വർണ്ണഖനിയിൽ നിന്നും തട്ടിക്കൊണ്ടുപോയ 13 പേർ മരിച്ച നിലയിൽ

ദിവസങ്ങൾക്കു മുൻപ് പെറുവിലെ ഒരു സ്വർണ്ണഖനിയിൽ നിന്നും തട്ടിക്കൊണ്ടുപോയ 13 ഖനിത്തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. പെറുവിന്റെ തലസ്ഥാനമായ ലിമയുടെ വടക്കുഭാഗത്തുള്ള പറ്റാസ് പ്രവിശ്യയിൽ പ്രവർത്തിക്കുന്ന പെറൂവിയൻ ഖനന കമ്പനിയായ പൊഡെറോസയുടെ ഉടമസ്ഥതയിലുള്ള...

ബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന രത്നങ്ങൾ ലേലത്തിന്

ആധുനിക കാലഘട്ടത്തിലെ ഏറ്റവും അദ്ഭുതകരമായ പുരാവസ്തു കണ്ടെത്തലുകളിലൊന്നായ, ബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട്, അമൂല്യരത്നങ്ങളുടെ ഒരു ശേഖരം ഹോങ്കോങ്ങിലെ സോത്ത്ബീസിൽ ലേലത്തിനു വയ്ക്കും. 1898 ൽ വടക്കേ ഇന്ത്യയിലെ ഒരു കുന്നിൽനിന്നു കുഴിച്ചെടുത്ത ഈ...

തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയെ തുടർന്ന് ഓസ്‌ട്രേലിയൻ പ്രതിപക്ഷം നിരാശയിൽ

ഓസ്‌ട്രേലിയയിലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടി നേരിട്ട കനത്ത തോൽവിയെ തുടർന്ന് ഓസ്‌ട്രേലിയൻ പ്രതിപക്ഷം നിരാശയിൽ. ഇതുവരെയുള്ളതിൽവച്ച് ഏറ്റവും മോശം തോൽവിയായി ഇത് മാറിക്കൊണ്ടിരിക്കുകയാണ്. അതേസമയം, തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി നേതാവായ പീറ്റർ...

വിദേശരാജ്യങ്ങളിൽ നിർമ്മിക്കുന്ന സിനിമകൾക്ക് നൂറു ശതമാനം തീരുവ ഏർപ്പെടുത്താൻ ട്രംപ്

വിദേശരാജ്യങ്ങളിൽ നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും നൂറു ശതമാനം താരിഫ് പ്രഖ്യാപിച്ച് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. മറ്റു രാജ്യങ്ങളിൽവച്ച് സിനിമകൾ നിർമ്മിക്കുന്നതിനാൽ യു എസ് ചലച്ചിത്രവ്യവസായം...

ഇസ്രായേലിലെ പ്രധാന വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഹൂതികൾക്കെതിരെ നടപടിയെടുക്കുമെന്ന് നെതന്യാഹു

ഇസ്രായേലിലെ പ്രധാന വിമാനത്താവളത്തിലേക്ക് യെമനിലെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ ഹൂതികൾക്കും അവരുടെ ഇറാനിയൻ ഭീകരനേതാക്കൾക്കുമെതിരെ തിരിച്ചടിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ബെഞ്ചമിൻ നെതന്യാഹു. "നമ്മൾ തിരഞ്ഞെടുക്കുന്ന സമയത്തും സ്ഥലത്തും ഇസ്രായേൽ ഹൂതി ആക്രമണത്തിന് മറുപടി...

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക ബിഷപ്പ്

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക ബിഷപ്പാണ് 103 വയസ്സുള്ള ബിഷപ്പ് ജോസ് ഡി ജെസൂസ് സഹഗൂൻ ഡി ലാ പാര. വി ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ നിയമിച്ചതും ഇപ്പോൾ ജീവിച്ചിരിക്കുന്നതുമായ അവസാനത്തെ...

തുർക്കിയിൽ സേവനം ചെയ്യുന്ന വൈദികർക്ക് ധനസഹായം നൽകി പൊന്തിഫിക്കൽ സംഘടന

തുർക്കി പോലുള്ള സ്ഥലങ്ങളിൽ ഇടവക വൈദികർക്ക് നിലവിൽ ധനസഹായം (സ്റ്റൈപ്പൻഡ്) നൽകാൻ സാമ്പത്തികം ഇല്ലാത്ത സാഹചര്യമാണ്. ജനസംഖ്യയുടെ 0.1% മാത്രം ക്രിസ്ത്യാനികളുള്ള തുർക്കിയിൽ കത്തോലിക്കാ പുരോഹിതർ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പലപ്പോഴും സാമ്പത്തിക...

ഗാസയ്ക്കുള്ള ഫ്രാൻസിസ് പാപ്പയുടെ ഏറ്റവും പുതിയ സമ്മാനം: പോപ്പ്മൊബൈൽ ആംബുലൻസാക്കി മാറ്റി

മരണത്തിനു മുൻപ്, മിഡിൽ ഈസ്റ്റിലെ യുദ്ധവും മാനുഷികപ്രതിസന്ധിയും ഏറ്റവും കൂടുതൽ ബാധിച്ച സമൂഹങ്ങളിലൊന്നായ ഗാസയിലെ കുട്ടികളെ സഹായിക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പ തന്റെ പോപ്പ്‌മൊബൈലുകളിലൊന്ന് ഒരു മൊബൈൽ ക്ലിനിക്കാക്കി മാറ്റി സംഭാവന ചെയ്തു. കാരിത്താസ്...

Popular

spot_imgspot_img