Wednesday, May 14, 2025

Politics

തീവ്ര വലതുപക്ഷത്തെ കൈയൊഴിഞ്ഞ് ഫ്രാന്‍സ്; ഇടതുപക്ഷത്തിന് മുന്നേറ്റം; കേവല ഭൂരിപക്ഷം ആര്‍ക്കുമില്ല

തീവ്ര വലതുപക്ഷത്തെ കൈയൊഴിഞ്ഞ് ഇടത്തേക്ക് ചാഞ്ഞ് ഫ്രാന്‍സ്. ഫ്രാന്‍സ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുസഖ്യം മുന്നേറുന്നു. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയേയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ സെന്‍ട്രിസ്റ്റ് പാര്‍ട്ടിയേയും പിന്തള്ളി ഇടതുപക്ഷമായ...

ലോക്‌സഭയില്‍ ശിവന്റെയും യേശു ക്രിസ്തുവിന്റെയും ഗുരു നാനാക്കിന്റെയും ചിത്രങ്ങളുയര്‍ത്തി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം

ഹിന്ദുക്കളെന്ന് അവകാശപ്പെട്ട് ബിജെപി അക്രമവും വിദ്വേഷവും വിതയ്ക്കുകയാണെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ലോക്‌സഭയില്‍ ബഹളം. ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ അക്രമത്തെയും വിദ്വേഷത്തെയും നുണകളെ കുറിച്ചും മാത്രമാണ് സംസാരിക്കുന്നതെന്നും അവര്‍ ഹിന്ദുക്കളെ...

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകും. ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലാണു തീരുമാനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. രാഹുല്‍ഗാന്ധിയെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്ത കാര്യം അറിയിച്ച് ലോക്‌സഭാ പ്രോട്ടെം സ്പീക്കര്‍...

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക പുതുക്കല്‍ തുടങ്ങി; അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും

തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയുടെ സംക്ഷിപ്ത പുതുക്കലിനുള്ള കരട് പ്രസിദ്ധീകരിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്,...

ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍; വാര്‍ത്താ സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിക്കെ വാര്‍ത്താ സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡല്‍ഹിയില്‍ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണര്‍മാരും മാധ്യമങ്ങളെ കാണും. വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കള്‍ ഇന്നലെ...

പ്രകടനപത്രികയില്‍ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ അഴിമതിയല്ലെന്ന് സുപ്രീംകോടതി

പ്രകടനപത്രികയില്‍ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് നിയമപ്രകാരം അഴിമതിയല്ലെന്ന് സുപ്രീംകോടതി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയം ചോദ്യംചെയ്ത് കര്‍ണാടക ചാമരാജ്‌പേട്ട നിയോജക മണ്ഡലത്തിലെ വോട്ടറുടെ ഹരജി തള്ളിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ...

ജവഹര്‍ലാല്‍ നെഹ്റു എന്ന വിലയേറിയ രത്‌നം; നെഹ്‌റുവിന്റെ അറുപതാം ചരമവാര്‍ഷികം ഇന്ന്

മോത്തിലാല്‍ നെഹ്‌റു - സ്വരൂപ് റാണി ദമ്പതികളുടെ മകനായി 1889 നവംബര്‍ 14-ന് അലഹബാദിലാണ് ജവഹര്‍ ലാല്‍ നെഹ്‌റു ജനിച്ചത്. വീട്ടിലെ 'വിലയേറിയ രത്നം' എന്ന നിലയ്ക്കാണ് ജവഹര്‍ എന്ന പേര് ആ...

സ്വന്തമായി വീടോ, വാഹനമോ ഇല്ല; കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും; മോദിക്ക് 3.02 കോടിയുടെ ആസ്തി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 3.02 കോടിയുടെ സ്വത്തുക്കള്‍ ഉണ്ടെന്നും കൈവശമുള്ളത് 52,920 രൂപയെന്നും സ്വന്തമായി സ്ഥലമോ വീടോ ഇല്ലെന്നും സത്യവാങ്മൂലം. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലാണ് മോദിയുടെ ആസ്തി വെളിപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലത്തില്‍...

പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നല്‍കിയ പൂജാരിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മൂന്നാം തവണയാണ് മോദി വാരാണസിയില്‍ മത്സരിക്കുന്നത്. ഇതിനിടെ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ ജനവിധി തേടും

ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്. 93 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പോളിംഗ്. 1351 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ ജനവിധി തേടുക. പ്രമുഖ പാര്‍ട്ടി...

2023ല്‍ സംസ്ഥാന നിയമസഭകള്‍ സമ്മേളിച്ചത് ശരാശരി 23 ദിവസം, 12 നിയമസഭകള്‍ സമ്മേളിച്ചത് വര്‍ഷത്തില്‍ 100 മണിക്കൂര്‍

രാജ്യത്തെ നിയമസഭകളുടെ പ്രവര്‍ത്തനത്തിലെ പരിമിതികള്‍ വ്യക്തമാക്കുന്ന പി ആര്‍ എസ് ലജിസ്ലേറ്റീവ് റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്തെ 12 സംസ്ഥാനങ്ങളിലെ നിയമസഭകള്‍ 2023 ല്‍ സമ്മേളിച്ചത് കേവലം100 മണിക്കൂര്‍ മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന...

ഗൂഗിളിലും യൂട്യൂബിലും രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ബിജെപി ചെലവാക്കിയ തുകയുടെ റിപ്പോര്‍ട്ട് പുറത്ത്

ഗൂഗിളിലും യൂട്യൂബിലും രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ബിജെപി ചെലവാക്കിയ തുകയുടെ റിപ്പോര്‍ട്ട് പുറത്ത്. 100 കോടിക്ക് മുകളില്‍ പരസ്യങ്ങള്‍ക്കായി ചെലവാക്കിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡിജിറ്റല്‍ കാമ്പയിനുകള്‍ക്കായി ഇത്രയേറെ തുക ചെലവഴിക്കുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടിയാണ്...

വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. വ്യാഴാഴ്ച കണ്ണൂര്‍ കല്യാശ്ശേരിയില്‍ 164 ാം നമ്പര്‍ ബൂത്തില്‍...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

102 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളും ആദ്യമായി വോട്ടുചെയ്യുന്നവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരോ വോട്ടിനും മൂല്യമുണ്ടെന്നും പ്രധാനമന്ത്രി...

ലോക്‌സഭ തിരഞ്ഞെടുപ്പ്; 102 മണ്ഡലങ്ങള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശ്ശബ്ദ പ്രചാരണം

2024 ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് നാളെ. തമിഴ്‌നാട്ടിലെ ആകെയുള്ള 39 മണ്ഡലങ്ങളിലും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അടക്കം 102 ലോക്‌സഭാ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഈ മണ്ഡലങ്ങളില്‍...

Popular

spot_imgspot_img