Sunday, November 24, 2024

കെഎസ്ആര്‍ടിസിയില്‍ ഇനി ‘ലൈവ് ടിക്കറ്റ്’ റിസര്‍വേഷന്‍

സര്‍വീസ് തുടങ്ങിയാലും കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് റിസര്‍വേഷന്‍ നടത്താന്‍ അടുത്തയാഴ്ച മുതല്‍ അവസരം. ‘ചലോ ആപ്’ എന്ന സ്വകാര്യ കമ്പനിയുമായി പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ ഡിജിറ്റലായും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തും പണം നല്‍കാം.

ദീര്‍ഘദൂര ബസുകളിലെല്ലാം ഈ ‘ലൈവ് ടിക്കറ്റ്’ റിസര്‍വേഷന്‍ സംവിധാനം നടപ്പാക്കും. യാത്രക്കാര്‍ ഇറങ്ങുന്നതിന് അനുസരിച്ച് ഒഴിയുന്ന സീറ്റുകളുടെ എണ്ണം മനസിലാക്കി യാത്രക്കാര്‍ക്ക് റിസര്‍വ് ചെയ്ത് സീറ്റുറപ്പിക്കാം. ENTE KSRTC Neo ആപ് വഴിയാണ് ബുക്കിങ്.

‘ചലോ ആപ്’ നിലവില്‍ സ്വിഫ്റ്റ് സര്‍വീസുകളിലും തിരുവനന്തപുരത്തെ ചില ഡിപ്പോകളിലും നടപ്പാക്കിയിട്ടുണ്ട്. തിരക്കുള്ള റൂട്ടുകള്‍ കണ്ടെത്തി പുതിയ ബസുകളയയ്ക്കാന്‍ കഴിയുന്ന ഡേറ്റാ അനാലിസിസ് സൗകര്യവും ഈ ആപ് വഴി കെഎസ്ആര്‍ടിസിക്കു ലഭിക്കും.

 

Latest News