രാജ്യത്ത് 5-16 വയസ്സിനിടയിലുള്ള 60 ശതമാനം കുട്ടികളും ഡിജിറ്റല്‍ അടിമയെന്നു പഠനറിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ഗെയിമുകളിലും സമൂഹമാധ്യമങ്ങളിലുമാണ് കുട്ടികള്‍ ഏറെ സമയം ചെലവഴിക്കുന്നത്.
പഠനത്തിന് മടി, ഉറക്കക്കുറവ്, ശാരീരികമായ അധ്വാനക്കുറവ്, സമൂഹത്തിലേയ്ക്ക് ഇറങ്ങാന്‍ മടി തുടങ്ങിയ പ്രശ്‌നങ്ങളും ഇത്തരം കുട്ടികളില്‍ കാണാം. കുട്ടികളുടെ ഡിജിറ്റല്‍ ഉപയോഗം കുറയ്ക്കുന്നതില്‍ മാതാപിതാക്കള്‍ അമ്പേ പരാജയം ആണെന്നും സര്‍വേയില്‍ പറയുന്നു.