വയനാടിന് പ്രിയങ്ക എന്നും പ്രിയങ്കരിയാണെന്ന് ഒരിക്കൽക്കൂടി തെളിയുന്നു. ആറുലക്ഷത്തിനു മുകളിൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഇതിൽ മൂന്നര ലക്ഷം വോട്ടിനു മുകളിലാണ് യു. ഡി. എഫ്. ഇതിനോടകം സ്ഥാനാർഥിയായ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 4,81,689 വോട്ടുകളാണ്.
മുൻപ് വയനാട്ടിൽ പോളിംഗ് ശതമാനം കുറഞ്ഞെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ,വോട്ടിങ് ശതമാനം കുറഞ്ഞത് യു. ഡി. എഫിനെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നതാണ് ഭൂരിപക്ഷം സൂചിപ്പിക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു. അതിനിടെ ചേലക്കരയിൽ എൽ. ഡി. എഫ്. സ്ഥാനാർഥി യു. ആർ. പ്രദീപിന്റെ വിജയം പ്രഖ്യാപിച്ചു. 12,201 വോട്ടുകൾക്കാണ് പ്രദീപിന്റെ വിജയം.
വയനാടും ചേലക്കരയും ആർക്കൊപ്പമാണെന്നു വ്യക്തമായതോടെ എല്ലാ കണ്ണുകളും പാലക്കാട്ടേക്കു തിരിഞ്ഞിരുന്നു. ലീഡ് നില മാറിമറിയുന്നതിനാൽ ആര് നേടുമെന്ന് പ്രവചിക്കാനും സാധിക്കാത്ത അവസ്ഥയായിരുന്നു ആദ്യം. പാലക്കാട് യു. ഡി. എഫ്. സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വൻഭൂരിപക്ഷത്തിലാണ് വിജയത്തിലെത്തുന്നത്. 18,669 വോട്ടുകൾക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയത്തിലെത്തിയത്.