Saturday, November 23, 2024

തേജസ് യുദ്ധവിമാനം പറത്താൻ അനുമതി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ വനിതാ പൈലറ്റ്

തേജസ് യുദ്ധവിമാനം പറത്താൻ അനുമതി ലഭിച്ച രാജ്യത്തെ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റാണ് സ്‌ക്വാഡ്രൺ ലീഡർ മോഹന സിംഗ്. ഏകദേശം എട്ടു വർഷം മുമ്പ് ഫൈറ്റർ സ്ക്വാഡ്രണിൽ ഉൾപ്പെടുത്തിയ ആദ്യത്തെ വനിതാ ഫൈറ്റർ പൈലറ്റും മോഹന സിംഗ് ആയിരുന്നു.

വ്യോമസേനയുടെ ഫൈറ്റർ സ്ട്രീമുകളിലെ മൂന്ന് വനിതാ പൈലറ്റുമാരിൽ ഒരാളായിരുന്നു മോഹന സിംഗ്. അവ്നി ചതുർവേദി, ഭാവനാ കാന്ത് എന്നിവർക്കൊപ്പമായിരുന്നു മോഹനയും പ്രവർത്തിച്ചിരുന്നത്. ആദ്യകാലങ്ങളിൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങളിൽനിന്ന് വിവിധ വിമാനങ്ങൾ ഈ വനിതാ പൈലറ്റുമാർ പറത്തിയിരുന്നു. നിലവിൽ ഇവർ Su-30MKi, LCA തേജസ് എന്നിവയുടെ സാധാരണ വിമാനങ്ങൾ പറത്തുകയായിരുന്നു. ഇതിനിടയിലാണ് തേജസ് യുദ്ധവിമാനം പറത്താൻ മോഹനയ്ക്ക് അനുമതി ലഭിക്കുന്നത്.

കഴിഞ്ഞ വർഷം ഡിസംബർ രണ്ടിന്, കർണാടകയിലെ ബെലഗാവിയിലെ എയർമെൻ ട്രെയിനിംഗ് സ്കൂളിൽനിന്ന് 153 അഗ്നിവീർവായു (സ്ത്രീകൾ) പാസായതിനെ തുടർന്ന് ഐ. എ. എഫ്. മോഹനയെ ആദ്യമായി നോൺ ഓഫീസർ കേഡറിൽ ഉൾപ്പെടുത്തിയിരുന്നു.

ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേനയായ ഇന്ത്യൻ എയർഫോഴ്‌സിൽ നിലവിൽ ഇരുപതോളം വനിതാ യുദ്ധവിമാന പൈലറ്റുമാരുണ്ട്. ഇന്ത്യയുടെ സൈനികചരിത്രത്തിൽ ആദ്യമായി 2016-ലാണ് സ്ത്രീകൾക്ക് യുദ്ധവിമാനം പറത്തുന്നതിനുള്ള അവസരം നൽകുന്നത്. ഇത് സ്ത്രീകൾക്ക് എല്ലാ അതിർത്തികളും തുറന്നുകൊടുക്കുകയും പുരുഷ എതിരാളികൾക്കു തുല്യമായി അവർക്ക് അവസരങ്ങൾ ലഭിക്കാൻ സഹായിക്കുകയും ചെയ്തു.

Latest News