Friday, November 29, 2024

സുപ്രീം കോടതിയിലേക്ക് പുതിയ അഞ്ച് ജഡ്ജിമാര്‍ കൂടി

അഞ്ച് ജഡ്ജിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെ സുപ്രീം കോടതിയിലെ അംഗബലം 32 ആയി ഉയര്‍ന്നു. സുപ്രീം കോടതിയുടെ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂട് നിയുക്ത ജഡ്ജിമാര്‍ക്കു സത്യവാചകം ചൊല്ലിക്കൊടുത്തു. പങ്കജ് മിത്തല്‍, സഞ്ചയ് കരോള്‍, പി. വി. സഞ്ചയ് കുമാര്‍, അഹ്സനുദ്ദീന്‍ അമാനുള്ള, മനോജ് മിശ്ര എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പുതിയ ജഡ്ജിമാര്‍.

സുപ്രീം കോടതിയില്‍ മുപ്പത്തിനാല് അംഗീകൃത ജഡ്ജിമാരാണ് ഉണ്ടായിരിക്കേണ്ടത്. എന്നാല്‍ നിലവിൽ ചീഫ് ജസ്റ്റിസ് അടക്കം 27 പേര്‍ മാത്രമാണ് സുപ്രീം കോടതിയിലുള്ളത്. പുതുതായി അഞ്ച് പേര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ ഒഴിവുകള്‍ രണ്ടായി കുറഞ്ഞു. 2022 ഡിസംമ്പര്‍ 31 -ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ സുപ്രീം കോടതി കൊളീജിയമാണ് അഞ്ച് ജഡ്ജിമാരുടെ സ്ഥാനക്കയറ്റം ശുപാര്‍ശ ചെയ്തത്.

സുപ്രീം കോടതി ജഡ്ജിയായി അധികാരമേറ്റ പങ്കജ് മിത്തല്‍ രാജസ്ഥാന്‍ ഹൈക്കോര്‍ട്ട് ചീഫ് ജസ്റ്റിസായിരുന്നു. കരോള്‍, പാറ്റ്ന ഹൈക്കോര്‍ട്ടില്‍ നിന്നും സഞ്ചയ് കുമാര്‍, മണിപ്പൂര്‍ ഹൈക്കോര്‍ട്ട് ചീഫ് ജസ്റ്റിസുമായിരിക്കെയുമാണ് ഇരുവർക്കും സ്ഥാനക്കയറ്റം ലഭിച്ചത്. അഹ്സനുദ്ദീന്‍, മിശ്ര തുടങ്ങിയവര്‍ പാറ്റ്നാ, അലഹബാദ് ഹൈക്കോടതികളിൽ നിന്നുള്ള ജഡ്ജിമാരാണ്.

അതേസമയം ബാക്കിയുള്ള രണ്ട് ഒഴിവുകളിലേക്കുള്ള സ്ഥാനക്കയറ്റത്തിനായി അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദൽ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരുടെ പേരുകൾ സുപ്രീം കോടതി കൊളീജിയം ജനുവരി 31 -ന് ശുപാർശ ചെയ്തിട്ടുണ്ട്.

Latest News