Saturday, November 23, 2024

റെഡ് ബുള്‍ മുതല്‍ ചൈനീസ് വെളുത്തുള്ളി വരെ; ഇന്ത്യയില്‍ നിരോധിച്ച ഭക്ഷണങ്ങള്‍

ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് ഇന്ത്യ ( എഫ്എസ്എസ്എഐ) നിരവധി കാരണങ്ങള്‍ കൊണ്ട് വിവിധ വര്‍ഷങ്ങളില്‍ നിരോധിച്ച ചില ഭക്ഷണങ്ങള്‍ ഇന്നും നമ്മുടെ രാജ്യത്തുണ്ട്, അവ ഏതൊക്കെയാണെന്ന് നോക്കാം.

2008ല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ച ഭക്ഷണങ്ങളാണ് ചൈനീസ് പാലും ഇതുപയോഗിച്ചുള്ള പാലുത്പന്നങ്ങളും. അമിത അളവിലുള്ള മെലാനിന്‍, ശരീരത്തിന് ഹാനികരമാകുന്ന കെമിക്കലുകള്‍ എന്നിവ ചേര്‍ത്താണ് ഇവ നിര്‍മിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവ നിരോധിച്ചത്.

പഴങ്ങള്‍ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ പഴങ്ങള്‍ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന കാല്‍സ്യം കാര്‍ബൈഡ്, എഥിലീന്‍ ഗ്യാസ് തുടങ്ങിയ രാസവസ്തുക്കളും ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ഇവ ചില കാന്‍സര്‍ സാധ്യതയെ കൂട്ടുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധിച്ചത്.

2016-ല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ച ഒന്നാണ് പൊട്ടസ്യം ബ്രോമേറ്റ്. ബ്രെഡുകള്‍ പോലുള്ളവയിലായിരുന്നു ഇവ അമിതമായി ചേര്‍ത്തിരുന്നത്. പൊട്ടാസ്യം ബ്രോമേറ്റിന്റെ അമിത ഉപയോഗം തൈറോയ്ഡ് കാന്‍സറിലേയ്ക്ക് വഴിവയ്ക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബ്രെഡ്, ബേക്കറി ഉത്പന്നങ്ങള്‍ എന്നിവയില്‍ പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദേശം ഭക്ഷ്യസുരക്ഷാ വകുപ്പ് നല്‍കിയത്.

നിലവില്‍ വില്‍ക്കപ്പെടുന്ന റെഡ് ബുള്‍ എന്ന എനര്‍ജി ഡ്രിങ്ക് 2006-ല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ബാന്‍ ചെയ്ത പാനീയമാണ്. ഇവയില്‍ അമിതമായി അടങ്ങിയിട്ടുള്ള കഫൈന്‍ എന്ന പദാര്‍ത്ഥം ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് കണ്ടെത്തിയിരുന്നു. രക്തസമ്മര്‍ദ്ദം ഉയരുന്നതിനും, നിര്‍ജ്ജലീകരണത്തിനും, ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും ഈ പാനീയം കാരണമാകുന്നു എന്നായിരുന്നു കണ്ടെത്തല്‍.

സള്‍ഫറസ് ഓയില്‍ ഹൃദ്രോഗം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഉയര്‍ന്ന എരുസിക് ആസിഡിന്റെ അംശം കാരണം 2003-ല്‍ എഫ്എസ്എസ്എഐ സള്‍ഫറസ് ഓയില്‍ നിരോധിച്ചിരുന്നു. സാസഫറസ് ഓയിലിലെ എറൂസിക് ആസിഡിന്റെ അളവ് അനുവദനീയമായ പരിധി കവിഞ്ഞതിനെ തുടര്‍ന്നാണ് ഇവ നിരോധിച്ചത്.

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത വെളുത്തുള്ളിയില്‍ ഉയര്‍ന്ന അളവില്‍ കീടനാശിനി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2019- ല്‍ എഫ്എസ്എസ്എഐ ഇവ നിരോധിച്ചത്. എന്നിട്ടും വിപണിയില്‍ ഇവ ഇപ്പോഴും സുലഭമായി വില്‍ക്കപ്പെടുന്നു.

 

Latest News