Saturday, November 23, 2024

15 വർഷത്തിനിടെ ആദ്യമായി യു. എസിലെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം ചൈനയുടേതിനെക്കാൾ കൂടുതലായി

വിദ്യാഭ്യാസം നേടാനായി അമേരിക്കയിലെത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം ക്രമാതീതമായി ഉയർന്നു എന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ എഡ്യൂക്കേഷൻ ആണ് ഈ റിപ്പോർട്ട് പുറത്തിവിട്ടത്.

കഴിഞ്ഞ 15 വർഷമായി ഈ നേട്ടം ചൈനയിൽ നിന്നെത്തുന്ന വിദ്യാർഥികളുടെ സമൂഹത്തിനായിരുന്നു. എന്നാൽ ഇതിനെ മറികടന്നാണ് ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികളുടെ എണ്ണം അമേരിക്കയിൽ വർധിക്കുന്നത്. കഴിഞ്ഞ അധ്യയനവർഷം യു. എസിൽ 3,31,600 ലധികം ഇന്ത്യൻ വിദ്യാർഥികളുണ്ടായിരുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

“അമേരിക്കയിൽ പഠിക്കുന്ന ചൈനീസ് വിദ്യാർഥികളുടെയും ചൈനയിൽ പഠിക്കുന്ന അമേരിക്കൻ വിദ്യാർഥികളുടെയും എണ്ണം കുറയുന്നത് ഞങ്ങൾ ഇരുവശത്തുനിന്നും കാണുന്നു” – ഹോങ്കോംഗ് സർവകലാശാലയിലെ സെന്റർ ഓൺ കണ്ടംപററി ചൈന ആൻഡ് വേൾഡിലെ ഗവേഷകനായ മല്ലി പ്രൈതർച്ച് പറഞ്ഞു.

പല ചൈനീസ് വിദ്യാർഥികളോടും അവരുടെ മാതാപിതാക്കളും അധ്യാപകരും പറഞ്ഞു, ‘അമേരിക്കയിലേക്കു പോകൂ, അവിടെ പഠിക്കുക. ഒരുപക്ഷേ, നിങ്ങൾക്ക് അവിടെ താമസിക്കാം, നല്ല ജോലിയും നല്ല ജീവിതവും നയിക്കാം’ – അവർ കൂട്ടിച്ചേർത്തു. എന്നാൽ ഡൊണാൾഡ് ട്രംപിന്റെ ആദ്യ പ്രസിഡൻസി കാലത്തെ വംശീയതയുടെയും ഏഷ്യൻ വിരുദ്ധ വിദ്വേഷ ആക്രമണങ്ങളുടെ വർധനവും കോവിഡ് 19 പകർച്ചവ്യാധിയും വിദ്യാർഥികൾക്ക് അമേരിക്കൻ ഡ്രീം എന്ന ആശയത്തിൽ നിരാശയുണ്ടാക്കിയെന്നും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News