Sunday, November 24, 2024

മയക്കുമരുന്ന് കടത്താന്‍ സഹായിച്ചു: ഹോണ്ടുറാസ് മുന്‍ പ്രസിഡന്റിന് 45 വര്‍ഷം തടവ് വിധിച്ച് കോടതി

യു.എസിലേക്ക് ടണ്‍ കണക്കിന് കൊക്കെയ്ന്‍ കടത്താന്‍ സഹായിച്ചതിന് ഹോണ്ടുറാസ് മുന്‍ പ്രസിഡന്റ് യുവാന്‍ ഒര്‍ലാന്‍ഡോ ഹെര്‍ണാണ്ടസിന് 45 വര്‍ഷം തടവും എട്ട് ദശലക്ഷം യു.എസ് ഡോളര്‍ (66,85 കോടി രൂപ) പിഴയും ശിക്ഷ വിധിച്ച് യു.എസിലെ കോടതി.

സൈന്യത്തെയും ദേശീയ പൊലീസിനെയും മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ചെന്നതാണ് കുറ്റം.55 കാരനായ ഹെര്‍ണാണ്ടസ് രണ്ടു തവണ ഹോണ്ടുറാസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.

2022ല്‍ സ്ഥാനമൊഴിഞ്ഞ് മൂന്നു മാസത്തിനുശേഷം വീട്ടില്‍ വെച്ച് ഹെര്‍ണാണ്ടസിനെ അറസ്റ്റ് ചെയ്യുകയും ആ വര്‍ഷം ഏപ്രിലില്‍ യു.എ.സിലേക്ക് കൈമാറുകയും ചെയ്തിരു?ന്നു. 2004ല്‍ ഹെര്‍ണാണ്ടസ് മയക്കുമരുന്ന് കടത്തുകാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതായി യു.എസ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. താന്‍ നിരപരാധിയാണെന്ന് ഹെര്‍ണാണ്ടസ് പറഞ്ഞു.

 

Latest News