Saturday, November 23, 2024

തീവ്ര വലതുപക്ഷ, തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളെ നിരോധിച്ച് ഫ്രാന്‍സ്

തീവ്ര വലതുപക്ഷ, തീവ്ര മുസ്ലീം ഗ്രൂപ്പുകളെ പിരിച്ചുവിടാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ ബുധനാഴ്ച ഉത്തരവിട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം അടുത്തിരിക്കെ ധ്രുവീകരണ സാധ്യത മുന്നില്‍ കണ്ടാണ് നീക്കം. ഒന്നിലധികം തീവ്ര വലതുപക്ഷ, തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ ബുധനാഴ്ച പ്രഖ്യാപിച്ചു.

അക്രമത്തിനും യഹൂദ വിരുദ്ധതയ്ക്കും പേരുകേട്ട ഗ്രൂപ്പായ ‘ഗുഡ’് ഇതില്‍ ഉള്‍പ്പെടുന്നു. തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാവ് മറൈന്‍ ലെ പെന്നിന് പിന്തുണ നല്‍കിയിട്ടുള്ള ഗ്രൂപ്പുകളില്‍ ഒന്നാണിത്. ജൂണ്‍ 30 നും ജൂലൈ 7 നും നടക്കുന്ന രണ്ട് റൗണ്ട് തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള എല്ലാ വോട്ടെടുപ്പുകളിലും ലെ പെന്നിന്റെ നാഷണല്‍ റാലി പാര്‍ട്ടി ലീഡ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മാക്രോണിന്റെ മധ്യപക്ഷ സഖ്യം വളരെ പിന്നിലാണ്. എന്നിരുന്നാലും, രണ്ട് ഘട്ട വോട്ടെടുപ്പും രാഷ്ട്രീയ സഖ്യങ്ങളും കാരണം അന്തിമവിധി കാത്തിരുന്ന് തന്നെ കാണണം.

 

Latest News