Sunday, November 24, 2024

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് കമല ഹാരിസ്

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഗാസയിലേക്കുള്ള സഹായത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാരിനോട് കമല ആവശ്യപ്പെടുകയും ചെയ്തു.

ഗാസയിലെ ജനങ്ങള്‍ പട്ടിണിയിലാണ്. അവിടത്തെ സാഹചര്യങ്ങള്‍ മനുഷ്യത്വരഹിതമാണ്. ഗാസയിലേക്കുള്ള സഹായത്തിന്റെ ഒഴുക്ക് ഗണ്യമായി വര്‍ധിപ്പിക്കുന്നതിന് ഇസ്രായേലി സര്‍ക്കാര്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണം. ഇക്കാര്യത്തില്‍ ഒഴിവുകഴിവുകളൊന്നുമില്ലെന്നും അവര്‍ പറഞ്ഞു.

വെടിനിര്‍ത്തല്‍ വേണമെന്ന് ഹമാസ് ആവശ്യപ്പെടുന്നു. നല്ലതാണ്, ഇതിനായി ചില കരാറുകള്‍ ആവശ്യമാണ്. ഹമാസ് ആ കരാറുകള്‍ അംഗീകരിക്കേണ്ടതുണ്ടെന്നും ഹാരിസ് പറഞ്ഞു. ബന്ദികളെ അവരുടെ കുടുംബത്തോടൊപ്പം കൂട്ടിച്ചേര്‍ക്കാമെന്നും ഗാസയിലെ ജനങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കാമെന്നും കമല ഹാരിസ് കൂട്ടിച്ചേര്‍ത്തു.

 

Latest News