Sunday, November 24, 2024

തെരഞ്ഞെടുപ്പ് ദിനത്തില്‍ തീര്‍ഥാടനം മാറ്റിവച്ച് വോട്ടെടുപ്പില്‍ പങ്കാളികളാകണം; ആഹ്വാനവുമായി ഗോവ ബിഷപ്പ്

തെരഞ്ഞെടുപ്പ് ദിനത്തില്‍ തീര്‍ഥാടനം മാറ്റിവച്ച് വോട്ടെടുപ്പില്‍ പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്ത് ഗോവ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഫിലിപ്പെ നെരി ഫെറാവോ. ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയത്തിപിടിക്കുന്ന സ്ഥാനാത്ഥിയെ പിന്തുണയ്ക്കണമെന്നും വോട്ടെടുപ്പിന്റെ തലേന്ന് ഗോവയില്‍ നിന്നുളള തീര്‍ഥാടനം മാറ്റിവയ്ക്കണമെന്നുമാണ് ബിഷപ്പിന്റെ ആഹ്വാനം.

മെയ് ആറിന് ഗോവയില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. ഇതിനു പകരം മറ്റൊരു ദിവസം കണ്ടെത്തണമെന്നും ബിഷപ്പ് പറഞ്ഞു. മെയ് ഏഴിനാണ് ഗോവയിലെ രണ്ടു മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ്. ഇതിനു മുന്നോടിയായി പുറത്തിറക്കിയ സഭാ സര്‍ക്കുലറിലാണ് ആര്‍ച്ച് ബിഷപ്പിന്റെ അഭ്യര്‍ഥന.

 

Latest News