Sunday, November 24, 2024

അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ബാധിച്ച ‘ഹവാന സിന്‍ഡ്രം’ ത്തിന് പിന്നില്‍ റഷ്യന്‍ ഇന്റലിജന്‍സെന്ന് റിപ്പോര്‍ട്ട്

ലോകമെമ്പാടും അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ബാധിച്ച ‘ഹവാന സിന്‍ഡ്രം’ എന്ന ദുരൂഹ ആരോഗ്യപ്രശ്‌നത്തിനു പിന്നില്‍ റഷ്യന്‍ ഇന്റലിജന്‍സാണെന്ന് റിപ്പോര്‍ട്ട്.

ശബ്ദതരംഗങ്ങളെ ആയുധമാക്കുന്ന സംവിധാനങ്ങള്‍ ഉപയോഗിച്ച് റഷ്യന്‍ ഇന്റലിജന്‍സ് വിഭാഗം അമേരിക്കന്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചിരിക്കാമെന്നാണ് അനുമാനം. ദി ഇന്‍സൈഡര്‍, ഡെര്‍ സ്പീഗല്‍, സിബിഎസ് എന്നീ പാശ്ചാത്യ മാധ്യമങ്ങള്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

തലചുറ്റല്‍, തലവേദന, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക, ചെവിയില്‍ വേദനാജനകമായ തീവ്രശബ്ദം അനുഭവപ്പെടല്‍ തുടങ്ങിയവയാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നേരിട്ടത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു പുറമേ സിഐഎ, എഫ്ബിഐ, വൈറ്റ്ഹൗസ് ജീവനക്കാരും ഹവാന സിന്‍ഡ്രത്തിന് ഇരയായി. 2016ല്‍ ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതിനാലാണ് ഈ പേര് ലഭിച്ചത്.

Latest News