ഇന്ത്യയിൽ എയ്ഡ്സ് രോഗികളുടെ എണ്ണം കുറഞ്ഞതായി ആരോഗ്യമന്ത്രാലയം. 2010 നും 2022 നുമിടയിൽ ഓരോ വർഷവും പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം 44.23% കുറഞ്ഞതായാണ് റിപ്പോർട്ട്. ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.
ശരീരത്തിൽ ലഹരിമരുന്ന് കുത്തിവയ്ക്കുന്നവരിലായിരുന്നു എയ്ഡ്സ് പിടിപെടാൻ കൂടുതൽ സാധ്യത കണ്ടുവന്നിരുന്നത്. ഇവരിലടക്കം ഈ രോഗം പകരാൻ സാധ്യതയുള്ള എല്ലാ ആളുകളിലും കൃത്യമായ ബോധവൽക്കരണം നടത്താൻ കഴിഞ്ഞതോടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ വെളിപ്പെടുത്തി. എയ്ഡ്സുമായി ബന്ധപ്പെട്ട മരണങ്ങൾ 79% കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദ ഞായറാഴ്ച പറഞ്ഞു.
എന്നാൽ, മുതിർന്നവരിലെ എച്ച്. ഐ. വി. വ്യാപനം മിസോറാം, നാഗാലാൻഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ ഉയരയുന്നത് ആശങ്ക ഉയർത്തുന്നു എന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.