യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയായ കമല ഹാരിസിനോടു തോറ്റാൽ ഇനിയൊരു തവണ കൂടി മത്സരിക്കില്ലെന്ന് ഡോണൾഡ് ട്രംപ്. യുഎസ് മാധ്യമപ്രവർത്തക ഷെറിൽ ആറ്റ്കിസനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. നവംബറിൽ ആണ് ഇലക്ഷൻ നടക്കുന്നത്.
മൂന്നാം തവണയാണ് ട്രംപ് (78) റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാകുന്നത്. മുൻപ് 2016 ലും 2020 ലും ട്രംപ് മത്സരിച്ചിരുന്നു. 2016 ൽ ഹിലറി ക്ലിന്റനെ തോൽപിച്ച് പ്രസിഡന്റായി എങ്കിലും 2020 ൽ ജോ ബൈഡനോട് ഏറ്റുമുട്ടി പരാജയപ്പെട്ടു. ഇലക്ഷൻ പ്രചാരണത്തെ തുടർന്ന് ട്രംപും എതിർ സ്ഥാനാർഥി കമല ഹാരിസും ശക്തമായ പ്രകടങ്ങളാണ് നടത്തുന്നത്. ഇരു വിഭാഗങ്ങളുടെയും ശക്തികേന്ദ്രങ്ങളിൽ മികച്ച പ്രചാരണ പരിപാടികളും മറ്റും നടക്കുന്നുണ്ട്.
പ്രചാരണത്തിനിടയിൽ ട്രംപിന് നേരെ രണ്ടു തവണ വധശ്രമം നടന്നിരുന്നു. ഇതൊന്നും കാര്യമാക്കാതെ മുന്നോട്ടുപോകുകയാണ് ട്രംപ്. എതിരാളികൾക്ക് തന്നെ തളർത്താനാവില്ലെന്നു ആദ്യ വധശ്രമത്തിന് ശേഷം ട്രംപ് വെളിപ്പെടുത്തിയിരുന്നു,