Saturday, November 23, 2024

പോളണ്ടിനെതിരെ തുറന്ന ഭീഷണിയുമായി റഷ്യ

പോളണ്ടിനെതിരെ തുറന്ന ഭീഷണിയുമായി റഷ്യ. പോളണ്ടിലെ ജനങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ 15 മിനിറ്റ് മതിയെന്നാണ് റഷ്യന്‍ പ്രചാരകര്‍ ടെലിവിഷന്‍ ചാനലായ റഷ്യ 1-ല്‍ ഭീഷണി മുഴക്കിയത്. ‘യൂറോപ്പിലെ രാജ്യങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ ഞാന്‍ ഒരിക്കല്‍ കൂടി ആഹ്വാനം ചെയ്യുന്നു.

പോളണ്ടിനും ബാള്‍ട്ടിക് രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണം അമേരിക്കയില്‍ നിന്ന് ഒരു പ്രതികരണത്തിനും കാരണമാകില്ലെന്ന് എനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്. ഫ്രാന്‍സിന്റെയോ ബ്രിട്ടന്റെയോ സുരക്ഷയെ ആരും അപകടപ്പെടുത്താന്‍ പോകുന്നില്ല’- അദ്ദേഹം പറഞ്ഞു.

പോളണ്ടിനെ തീര്‍ക്കാന്‍ ഞങ്ങള്‍ക്ക് 15 മിനിറ്റ് മതി. അവിടെ 20 പ്രധാന നഗരങ്ങളുണ്ട്. ഓരോ നഗരത്തിനും രണ്ട് മിസൈലുകള്‍ അനുവദിക്കാന്‍ നിങ്ങള്‍ കണക്കുകൂട്ടിയാലും, 30/40 മാത്രമേയുള്ളൂ. ’16 ലോഞ്ചറുകള്‍, ഓരോ മിസൈലിലും രണ്ട് എണ്ണം വീതം. ആണവ മിസൈല്‍ ആണെങ്കില്‍ 32 മിസൈലുകള്‍, 10/15 മിനിറ്റ് കൊണ്ട് കാര്യം തീരും. പോളണ്ടും പോളണ്ട് ജനതയെയും ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News