Saturday, November 23, 2024

പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് ക്രൈസ്തവയുവതിയെ വധശിക്ഷയ്ക്കു വിധിച്ചു

സെപ്റ്റംബർ 18-ന്, നാലു കുട്ടികളുടെ അമ്മയായ ക്രൈസ്തവയുവതിക്ക് വധശിക്ഷ വിധിച്ച് പാക്കിസ്ഥാൻ കോടതി. പാക്കിസ്ഥാനിലെ മതനിന്ദ നിയമങ്ങൾപ്രകാരം കുറ്റാരോപണം നടത്തിയാണ് ശിക്ഷ വിധിച്ചത്. പ്രവാചകനായ മുഹമ്മദ് നബിയെ അപമാനിച്ചു എന്നാരോപിച്ച് മതനിന്ദ നിയമത്തിലെ സെക്ഷൻ 295-സി പ്രകാരമാണ് ഷഗുഫ്ത കിരൺ എന്ന സ്ത്രീയ്ക്ക് വധശിക്ഷ വിധിച്ചത്. അഡീഷണൽ സെഷൻ ജഡ്ജി ഇസ്‌ലാമാബാദ് മുഹമ്മദ് അഫ്‌സൽ മജോക, മൂന്നു വർഷത്തെ വിചാരണയ്ക്കുശേഷം ഷഗുഫ്തക്ക് 3,00,000 രൂപ (1,077 യു. എസ്. ഡോളർ) പിഴയും വിധിച്ചതായി അറ്റോർണി റാണ അബ്ദുൾ ഹമീദ് പറഞ്ഞു.

2020 സെപ്റ്റംബറിൽ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ മതനിന്ദയുടെ ഉള്ളടക്കം പങ്കിട്ടുവെന്ന് ആരോപിച്ച് 2021 ജൂലൈ 29-ന് ഇസ്ലാമാബാദിൽ വച്ച് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്. ഐ. എ.) ഷഗുഫ്തയെ അറസ്റ്റ് ചെയ്യുകയായിരുന്നു. റെയ്ഡിനിടെ അവരുടെ ഭർത്താവിനെയും രണ്ട് ആൺമക്കളെയും കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

“ഇസ്ലാമിന്റെ പ്രവാചകനെ അനാദരിക്കുന്ന ഉള്ളടക്കം പങ്കിട്ടുവെന്ന് ആരോപിച്ച് ഷിറാസ് അഹമ്മദ് ഫാറൂഖി എന്ന മുസ്ലീമാണ് കിരണിനെതിരെ പരാതി നൽകിയത്. അത് താൻ എഴുതിയതല്ലെന്നും വായിക്കാതെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ഫോർവേഡ് ചെയ്തതാണെന്നും ഷഗുഫ്ത വാദിച്ചു” – ഹമീദ് ക്രിസ്റ്റ്യൻ ഡെയ്‌ലി ഇന്റർനാഷണൽ പറയുന്നു.

മുമ്പ് ഒരു നഴ്‌സായിരുന്ന ഷഗുഫ്ത നിരവധി ഇന്റർഫെയ്ത്ത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ചേർന്നിരുന്നു. തന്റെ ക്രിസ്ത്യൻ വിശ്വാസത്തിനുവേണ്ടി സധൈര്യം നിലകൊള്ളുകയും വിചാരണവേളയിൽപ്പോലും ഉറച്ചുനിന്ന ധീരവനിതയാണ് ഷഗുഫ്ത. ഇസ്‌ലാമിക സമ്മർദത്തെ തുടർന്നുണ്ടായ വിധിക്കെതിരെ അപ്പീൽ നൽകാനാണ് തീരുമാനം.

Latest News